Advertisement

പ്രൊഫഷണൽ ​ഗെയിമറായാൽ കാത്തിരിക്കുന്നത് ലക്ഷങ്ങൾ; പ്രതിവർഷം 6 മുതൽ 12 ലക്ഷം രൂപ വരെ വരുമാനം

November 25, 2023
Google News 2 minutes Read
online gaming

രാജ്യത്ത് അതിവേ​ഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ​ഗെയിമിങ്. നിരവധി പേർ ​ഗെയിമിങ് പ്രൊഫഷനായി കൊണ്ടുപോകുന്നവരുണ്ട്. ​ഗെയിമിങ് പ്രൊഫഷനാക്കിയ പലർക്കും പ്രതിവർഷം 6 മുതൽ 12 ലക്ഷം രൂപ വരെ വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് പ്രമുഖ അമേരിക്കൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ എച്ച്പി പറയുന്നത്.

​ഗെയിമിങ്ങിനെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടയതായും എച്ച്പി പറയുന്നു. മെട്രോ ന​ഗരങ്ങൾക്ക് പുറമെ ​ഗ്രാമ പ്രദേശങ്ങളിലും ​ഗെയിമിങ് മേഖല വളർന്നുകൊണ്ട് ഇരിക്കുകയാണ്. ഇന്ത്യയിലെ 5ജി വ്യാപനവും ​ഗെയിമിങ്ങിന്റെ പ്രചാരണത്തിന് ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. പുരഷന്മാർക്ക് പുറമെ സ്ത്രീകളും ഓൺലൈൻ ​ഗെയിമുകളുടെ ഭാ​ഗമാകുന്നുണ്ട്.

അടുത്ത കാലത്തായി മികച്ച ​ഗെയിമർമാർക്കായി ടൂർണമെന്റുകളും മറ്റും സംഘടിപ്പിക്കുന്നതിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇതിലൂടെ ​ഗെയിമർമാർക്ക് വരുമാനം ഇരട്ടിയാക്കാനുള്ള സാധ്യത തുറന്നു കിട്ടിയെന്നും എച്ച്പി പറയുന്നു. ​ഗെയിമിങ് വളരുന്നതോടൊപ്പം ​ഗെയിമിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പോർട്‌സ് മാനേജുമെന്റ് കരിയറുമായി ബന്ധപ്പെട്ട നിരവധി പേർക്ക് ജോലി ലഭിക്കുന്നതായും എച്ച്പി വ്യക്തമാക്കുന്നു. രാജ്യത്തെ 15 ന​ഗരങ്ങളിൽ നിന്ന് 3,000 ഗെയിമർമാരെ തിരഞ്ഞെടുത്താണ് എച്ച്പി പഠനം നടത്തിയത്.

ഒരു പ്രൊഫഷണൽ ​ഗെയിമറായാൽ മുടക്കുന്നതിനേക്കാൾ‌ കൂടുതൽ‌ ലാഭിക്കാമെന്നതാണ് ​ഗെയിമിങ് പ്രൊഫഷന്റെ സവിശേഷത. ​ഇന്ത്യയിലുൾപ്പെടെ ​ഗെയിമിങ്ങിന് വേണ്ട പ്രത്സാഹനങ്ങൾ നിരവധി നടക്കാറുണ്ട്. എല്ലാ ​ഗെയിമും എല്ലാവർക്കും അനുയോജ്യമാകണം എന്നില്ല. ആയതിനാൽ തന്നെ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ​ഗെയിം ഏതാണെന്ന് കണ്ടെത്തിയ ശേഷം ഈ പ്രൊഫഷനിലേക്ക് കടക്കുകയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Story Highlights: 6 to 12 lakhs per annum income earn a professional gamer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here