Advertisement

ഓൺലൈൻ ചൂതാട്ടത്തിന് കടിഞ്ഞാൺ, തമിഴ്‌നാട്ടിൽ കർശന നിയന്ത്രണങ്ങൾ

February 11, 2025
Google News 2 minutes Read
ONLINE GAMES

ഓൺലൈൻ ചൂതാട്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സർക്കാർ. ചൂതാട്ടങ്ങൾക്ക് അടിമപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇതിലൂടെ 18 വയസ്സിന് താഴെയുള്ളവർ പണംവെച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് പൂർണമായി നിരോധിച്ചിരിക്കുകയാണ്. [Tamil Nadu]

ഇനി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയാൽ മാത്രമേ സംസ്ഥാനത്ത് ഓൺലൈൻ ഗെയിം കളിക്കാൻ അനുവാദമുള്ളൂ. 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ട് ഇടപാടുകളുടെ ഒ.ടി.പി. രക്ഷിതാവിൻ്റെ ഫോണിലാണ് ലഭിക്കുക. മാത്രമല്ല ഇത്തരം അക്കൗണ്ടുകളിലെ ഇടപാടിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. രക്ഷിതാക്കൾ അറിയാതെ അവരുടെ അക്കൗണ്ട് ഉപയോഗിച്ച് ഗെയിം കളിച്ചാലും ബാങ്ക് അക്കൗണ്ട് ഉടമയുടെ ഫോണിലേക്കാണ് ഒ.ടി.പി വരുകയെന്നതിനാൽ രക്ഷിതാക്കൾക്ക് വിവരം ലഭിക്കും. രക്ഷിതാക്കളുടെ ശ്രദ്ധയും നിയന്ത്രണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read Also:നന്നായി ഉറങ്ങൂ, കൈയ്യെഴുത്തും ഡിഗ്രിയും നോക്കിയിരിക്കേണ്ട’; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് പറഞ്ഞത്

ഓൺലൈനിൽ പണംവെച്ച് കളിക്കുന്നവരുടെ കാര്യക്ഷമത ഓരോ ദിവസവും പരിശോധിക്കണമെന്നും സർക്കാർ ഓൺലൈൻ ഗെയിം കമ്പനികളോട് ആവശ്യപ്പെട്ടു. പണംവെച്ച് കളിക്കുന്നവർക്ക് ഓരോ മണിക്കൂർ കൂടുമ്പോഴും പണം നഷ്ടപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ചൂതാട്ടുകൾ വ്യക്തികളെ കടക്കെണിയിലേക്കും മാനസിക സംഘർഷങ്ങളിലേക്കും നയിക്കുന്നു എന്നും ഇത് ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിക്കുന്നു എന്നും സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രസർക്കാർ 2021-ൽ പാസാക്കിയ ഐ.ടി. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് നടപടി. പണംവെച്ചുള്ള ഓൺലൈൻ കളികൾക്ക് അടിമപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ട് ജീവനൊടുക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണം സംസ്ഥാനത്ത് വർധിച്ചുവരുകയാണ്. ഇതേത്തുടർന്നാണ് സർക്കാർ ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണങ്ങൾ ഓൺലൈൻ ചൂതാട്ടുകളുടെ അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു.

Story Highlights : Tamil Nadu introduces strict regulations for online real money gaming

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here