Advertisement

കിടിലൻ ലുക്കിൽ ഷോട്ഗൺ 650 മോട്ടോവേഴ്‌സ്; ലിമിറ്റഡ് എഡിഷൻ മോഡലുമായി റോയൽ എൻഫീൽഡ്

November 27, 2023
Google News 2 minutes Read
Royal Enfield Shotgun 650

ഗോവയിൽ നടക്കുന്ന മോട്ടോവേഴ്‌സ് റോയൽ എൻഫീൽഡിന് ഉത്സവകാലമാണ്. മുൻവർഷങ്ങളിലും ഈ പരിപാടിയിൽ സുപ്രധാന പ്രഖ്യാപനങ്ങളും അവതരണങ്ങളും നടത്താറുണ്ടെങ്കിലും ഈ വർഷം എത്തിയത് രണ്ട് മോഡലുകളാണ്. ഇതിൽ ഒന്ന് ഹിമാലയൻ 450 ആണെങ്കിൽ മറ്റൊന്നാണ് ഷോട്ഗൺ 560 മോട്ടോവേഴ്‌സ് എഡിഷൻ.(Motoverse 2023 Royal Enfield Shotgun 650 Unveiled)

ലിമിറ്റഡ് എഡിഷൻ മോഡൽ എന്ന് വിളിക്കാവുന്ന വാഹനമാണ് നിയോ റെട്രോ ശ്രേണിയിൽ എത്തിയിട്ടുള്ള ഷോട്ഗൺ 650 മോട്ടോവേഴ്‌സ് എഡിഷൻ. 4.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഈ ബൈക്ക് ബുക്ക് ചെയ്തിട്ടുള്ളവർക്ക് ജനുവരി മാസത്തോടെ കൈമാറാൻ സാധിക്കുമെന്ന് നിർമാതാക്കൾ ഉറപ്പുനൽകുന്നു. മീറ്റിയോർ 650-യെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള മോഡലാണ് ഷോട്ഗൺ 650.

2021-ലെ ഇ.ഐസി.എം.എയിൽ എസ്.ജി.650 എന്ന പേരിൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഷോട്ഗൺ 650 മോട്ടോവേഴ്‌സ് എഡിഷൻ. നിറങ്ങളിൽ ചാലിച്ച ഷോട്ഗൺ 650ൽ കറുപ്പിന്റെയും നീലയുടെയും കോമ്പിനേഷനിൽ തീർത്തിരിക്കുന്ന ടാങ്ക്, വശങ്ങളിലെ പാനലിലും പിന്നിലെ ഫെൻഡറിലും നീല നിറവും നൽകിയിരിക്കുന്നു.

648 സി.സി. പാരലൽ ട്വിൻ എൻജിനാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. ഇത് 47 ബി.എച്ച്.പി. പവറും 52 എൻ.എം. ടോർക്കുമാണ് നൽകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സും ഇതിൽ പ്രവർത്തിക്കും. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടർസൈക്കിൾ കൺസപ്റ്റ് എന്നായിരുന്നു മിലാൻ മോട്ടർ ഷോയിൽ അവതരിപ്പിക്കപ്പെട്ട എസ്ജി 650 റോയൽ എൻഫിൽഡ് വിശേഷിപ്പിച്ചത്. 2018 ൽ ആദ്യമായി ഇറങ്ങിയ 650 ട്വിൻ മോട്ടർസൈക്കിൾ ശ്രേണിയിലേക്കാണ് പുതിയ ബൈക്കിന്റെ വരവ്.

Story Highlights: Motoverse 2023 Royal Enfield Shotgun 650 Unveiled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here