Advertisement

ഹിമാചലില്‍ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള നീക്കത്തിനിടെ കോണ്‍ഗ്രസിന് ആശ്വാസം; രാജിയില്‍ നിലപാട് മയപ്പെടുത്തി വിക്രമാദിത്യ സിങ്

February 29, 2024
Google News 2 minutes Read
Himachal Vikramaditya Singh pauses his resignation for now

ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള നീക്കത്തിനിടെ കോണ്‍ഗ്രസിന് ആശ്വാസം. രാജിയില്‍ പ്രമുഖ നേതാവ് വിക്രമാദിത്യ സിങ് നിലപാട് മയപ്പെടുത്തി. രാജിക്ക് സമ്മര്‍ദം ചെലുത്തില്ലെന്നും ഹൈക്കമന്റ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും വിക്രമാദിത്യ സിങ് അറിയിക്കുകയായിരുന്നു. ഹെക്കമാന്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മാതാവ് പ്രതിഭ സിങ് ആരോപിച്ചു. (Himachal Vikramaditya Singh pauses his resignation for now)

ഭരണ പ്രതിസന്ധിയുള്ള ഹിമാചലില്‍ നാടകീയ നീക്കങ്ങളാണ് ഇന്നും അരങ്ങേറിയത്. കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച്, സര്‍ക്കാരിന് ഭൂരിപക്ഷ മില്ലെന്ന് അറിയിക്കാന്‍ ഗവര്‍ണറെ കണ്ട ബിജെപിക്ക്,പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ അടക്കം 15 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു കോണ്ഗ്രസ് ഇന്ന് തിരിച്ചടി നല്‍കിയിരുന്നു. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയില്‍ ബഹളം വെച്ചതിന്റ പേരിലാണ് നടപടി. ശബ്ദ വോട്ടോടെ ബജറ്റ് ഹിമാചല്‍ നിയമ സഭ പാസാക്കി താല്‍ക്കാലിക പ്രതിസന്ധി പരിഹരിച്ചു.

Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?

മുഖ്യമന്ത്രിയെ മാറ്റണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിക്രമാദിത്യ സിങ്. ഹൈ കമാന്‍ഡ് തീരുമാനത്തിന് കാക്കുന്നു എന്നും തല്‍ക്കാലം സമ്മര്‍ദ്ദം ചെലുത്തുന്നില്ല എന്നും വിക്രമാദിത്യ സിംഗ് അറിയിച്ചു. വിമതരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍, ഡി കെ ശിവകുമാര്‍, ഭുപിന്ദര്‍ സിങ് ഹൂഡ, ബൂപേഷ് ബാഗേല്‍ എന്നീ നേതാക്കള്‍ ഷിംലയില്‍ തുടരുകയാണ്. ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം, വിക്രമത്യ സിങ്ങിനെ മുഖ്യമന്ത്രി ആക്കാനുള്ള ഫോര്‍മുല നേതൃത്വത്തിന്റെ പരിഗണയില്‍ ഉണ്ടെന്നാണ് സൂചന. അതേ സമയം 6 വിമത എം എല്‍ എ മാരും സ്പീക്കറെ കണ്ട് കൂറ്മാറ്റ നിരോധന നിയമം ബാധകമല്ല എന്ന് അറിയിച്ചു. നടപടിയില്‍ സ്പീക്കര്‍ തീരുമാനം എടുത്തിട്ടില്ല.

Story Highlights: Himachal Vikramaditya Singh pauses his resignation for now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here