Advertisement

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഇന്ത്യാ സഖ്യത്തിന് മഹാറാലി നടത്താന്‍ അനുമതി

March 29, 2024
Google News 3 minutes Read
INDIA bloc can conduct rally protesting against Kejriwal's arrest

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്‍കി ഡല്‍ഹി പൊലീസ്. മറ്റന്നാള്‍ രാംലീല മൈതാനിയില്‍ റാലി നടത്താനാണ് അനുമതി. ഇന്ത്യാ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും പൊലീസില്‍ നിന്നും റാലിക്ക് അനുമതി കിട്ടിയിട്ടുണ്ട്.(INDIA bloc can conduct rally protesting against Kejriwal’s arrest)

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കല്‍പ്പന സോറന്‍, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.

മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28വരെയാണ് വിശദമായ ചോദ്യം ചെയ്യലിന് ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.

Read Also: ‘എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’; കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ

ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി അംഗീകരിക്കാത്ത കോടതി ഇഡിക്ക് മറുപടി നല്‍കാന്‍ അടുത്ത മാസം രണ്ട് വരെ കോടതി സാവകാശം നല്‍കി. ഹര്‍ജി ഏപ്രില്‍ മൂന്നിന് പരിഗണിക്കും. അറസ്റ്റും തുടര്‍ന്നുള്ള ഇഡി റിമാന്‍ഡും നിയമവിരുദ്ധമായതിനാല്‍ ഉടന്‍ ജാമ്യം അനുവദിക്കണമെന്നാണ് അരവിന്ദ് കെജ്രിവാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Story Highlights : INDIA bloc can conduct rally protesting against Kejriwal’s arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here