Advertisement

‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

March 29, 2024
Google News 1 minute Read

വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വോട്ടഭ്യർത്ഥിച്ച് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ കെ ശൈലജയെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്താൻ പാർലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണമെന്നും കമൽ ഹാസൻ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

2018 ൽ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ആളാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ. ലോകാരോഗ്യ സംഘടനയും അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരം നൽകി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് കെ കെ ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം സൈബർ ആക്രമണം എതിരാളികളുടെ സംസകാരത്തിന്റെ ഭാഗമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പറഞ്ഞു. അധിക്ഷേപങ്ങൾ വിലപ്പോകില്ല. ഫേസ്ബുക്കിൽ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാൻ പോകുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. ജനങ്ങൾ പ്രബുദ്ധരാണ്. എന്നെ നാട്ടിലെ ജങ്ങൾക്ക് അറിയാം. ജനങ്ങളുടെ അടുത്ത് നുണ പ്രചരണം വിലപ്പോകില്ല.

സോഷ്യൽ മീഡിയയിലൂടെ ലൈംഗികച്ചുവയുള്ള മോ‌ർഫ് ചെയ്ത ചിത്രങ്ങൾ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യുഡിഎഫിനെതിരെ കെ കെ ശൈലജ പരാതി നൽകി. ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു.വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള സ്ഥാനാർത്ഥിയുടെ മെസേജുകൾക്ക് അശ്ലീലഭാഷയിൽ കമന്റിട്ട ആൾക്കെതിരെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Story Highlights : Kamal Haasan Wishes Success K K Shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here