Advertisement

സുരക്ഷയൊരുക്കാൻ 41,976 പൊലീസ് ഉദ്യോഗസ്ഥർ; ലോക്സഭാ തെരഞ്ഞെടുപ്പിനായി സേനാ വിന്യാസം പൂര്‍ത്തിയായി

April 24, 2024
Google News 2 minutes Read

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസ് വിന്യാസം പൂർത്തിയായി. വിവിധയിടങ്ങളിലായി 41,976 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാസർകോഡ്, തൃശൂർ, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ 24 നോട് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വൻ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ചുമതലയ്ക്കായി 41,976 പോലീസുകാരെ വിന്യാസിച്ചു. വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,446 പേരും തമിഴ്നാട് പോലീസിൽ നിന്നും 1,500 പേരും സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷോ കാരണങ്ങൾ കണക്കിലെടുത്ത് 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Read Also: ലോക്സഭാ തെരഞ്ഞെടുപ്പ്: കാസർഗോഡ്, തൃശൂർ ജില്ലകളിൽ ഇന്ന് വൈകിട്ട് 6 മുതൽ 27 വരെ നിരോധനാജ്ഞ

കാസർകോഡ്, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറുമണി മുതൽ ശനിയാഴ്ച വൈകീട്ട് ആറുവരെയാണ് കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ 24 നോട് പറഞ്ഞു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ എ​ട്ട്​ ജി​ല്ല​ക​ളി​ലൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ​മ്പൂ​ർ​ണ വെ​ബ്​ കാ​സ്റ്റി​ങ്​​ ക​വ​റേ​ജ്​ സം​വി​ധാ​നം ഒരുക്കിയിട്ടുണ്ട്.

Story Highlights : 41,976 policemen deployed in Kerala for the Lok Sabha election duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here