Advertisement

മലപ്പുറത്തെ ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചു; 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു

May 5, 2024
Google News 1 minute Read
gold rate all time high

മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ച് 1.75 കോടിയുടെ സ്വർണം കവർന്നു. മലപ്പുറത്തെ ജ്വല്ലറികളിൽ വിതരണം ചെയ്യാൻ എത്തിച്ച സ്വർണമാണ് കവർന്നത്. മോഷ്‌ടിച്ചത് 2 കിലോഗ്രാം സ്വർണവും 43 ഗ്രാം തങ്കവും. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്വർണവ്യാപാരിയായ പ്രവീൺ സിങ് രജ്പുത്തിന്റെ സ്വർണമാണ് കവർന്നത്.

വിവിധ കടകളിൽ വിതരണത്തിനായി സ്വർണം കൊണ്ടുവന്ന പ്രവീൺ സിങ്ങിന്റെ ജീവനക്കാരനായ മഹേന്ദ്ര സിങ്ങിനെ പുതുതായി തുടങ്ങുന്ന കടയിലേക്ക് സ്വർണം ആവശ്യമുണ്ടെന്നുപറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Story Highlights : Man brought gold for Jewellery Tanur attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here