‘യദു ഓടിച്ച ബസിൽ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ല’; KSRTC ബസിൽ MVD പരിശോധന

മേയർ കെഎസ്ആർടിസി ഡ്രൈവർ മേയര്‍ തര്‍ക്കത്തില്‍ യദു ഓടിച്ച ബസിൽ MVD പരിശോധന. കൻ്റോൺമെൻ്റ് പൊലീസിന്റെ ആവശ്യപ്രകാരമാണ് പരിശോധന നടത്തിയത്. ബസിൽ വേഗപൂട്ട് അഴിച്ച നിലയിൽ. GPS സംവിധാനം ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. റിപ്പോർട്ട് പൊലീസിന് കൈമാറും. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ് പൊലീസ് അപേക്ഷ നൽകി. കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Story Highlights : MVD on Driver-mayor issue Bus gps not active
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here