‘സോളാർ സമരം ഒത്തുതീർപ്പിന് പിന്നിൽ ടി പി കേസാണോ എന്ന് സംശയിക്കുന്നു’: കെ കെ രമ

സിപിഐഎം യുഡിഎഫ് അന്തർധാര ഉണ്ടോ എന്ന് സംശയമെന്ന് കെ കെ രമ. സോളാർ സമരം അവസാനിപ്പിച്ചതിന് പിന്നിൽ എന്തോ ചില അന്തർധാരയുണ്ടോ എന്ന് സംശയിക്കുന്നു. സത്യം എന്തായാലും പുറത്തുവരും.
ടി.പി കേസ് ഒത്തുതീർപ്പാക്കാനാണോ സമരം അവസാനിപ്പിച്ചത് എന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ടി പി കേസ് അന്വേഷണം ഉന്നതരിലേക്ക് എത്തിയില്ല. അന്നേ സംശയം ഉണ്ടായിരുന്നുവെന്നും കെ കെ രമ 24നോട് പറഞ്ഞു.
ടി.പി കേസ് താഴെ തട്ടിൽ എത്തിയതല്ലാതെ പി മോഹനിലേക്ക് പോലും എത്താൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. പൊടുന്നനെ സമരം അവസാനിപ്പിച്ചെങ്കിൽ മറ്റ് വല്ലതും അതിൽ ഉണ്ടോ എന്ന സംശയം ഉണ്ട് .
അത്തരം സംശയം സ്വാഭാവികവമാണ് അത് തെളിയിക്കാൻ ആധികാരികമായ തെളിവൊന്നും തൻ്റെ കൈയിൽ ഇല്ല. ഡീൽ നടത്തിയവർ ഇക്കാര്യം വ്യക്തമാക്കണമെന്നും കെ കെ രമ 24 നോട് പറഞ്ഞു.
Story Highlights : K K Rema About Solar Scam Strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here