Advertisement

ഐപിഎൽ സംപ്രേഷണം: നടി തമന്നയെ ചോദ്യം ചെയ്യാൻ സൈബർ സെൽ

April 25, 2024
Google News 1 minute Read

നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രിൽ 29ന് ഹാജരാകാനാണ് നോട്ടീസ്. കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച സൈബര്‍ സെല്ലിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച കേസിലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ അന്വേഷണം വിപുലമാക്കിയിരിക്കുന്നത്.

ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. കേസില്‍ ഗായകന്‍ ബാദ്ഷയുടെ മൊഴി സൈബര്‍ സെല്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. നടന്‍ സഞ്ജയ് ദത്ത്, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ മാനേജര്‍മാരുടെ മൊഴികളും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights : cyber cell to question Tammanah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here