Advertisement

അയോധ്യ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ 24 മണിക്കൂർ പ്രവർത്തനമാരംഭിച്ച് ഓല

April 25, 2024
Google News 1 minute Read

അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പ്രവർത്തനമാരംഭിച്ച് ഓല. അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല പ്രവർത്തനം ആരംഭിച്ചത്. സുഗമമായ നടത്തിപ്പിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന സംഘത്തെയാണ് അയോധ്യയിൽ സജ്ജമാക്കിയിരിക്കുന്നത്. അറൈവൽ, എക്‌സിറ്റ് പോയിൻ്റുകളിൽ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോൺ സ്ഥാപിച്ചിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സു​ഗമമായ നടത്തിപ്പിനും സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനുമായി 24×7 പ്രവർത്തിക്കുന്ന സംഘത്തെയാണ് അയോദ്ധ്യയിൽ സജ്ജമാക്കിയിട്ടുള്ള‌തെന്ന് ഒല അറിയിച്ചു. രാജ്യത്തേറ്റവും വേ​ഗത്തിൽ വളരുന്ന സാംസ്കാരിക, വിനോദസഞ്ചാര ഇടമാണ് അയോദ്ധ്യയെന്നും ഒലയുടെ സേവനങ്ങൾ ഇവിടെ വിപുലീകരിക്കാൻ തങ്ങൾ ആവേശഭരിതരാണെന്നും ഒല മൊബിലിറ്റി സിഇഒ ഹേമന്ത് ബക്ഷി പറഞ്ഞു. പ്രദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമേ അയോദ്ധ്യയിലേക്ക് എത്തുന്നവർക്ക് മികച്ച യാത്രാനുഭവം നൽകാൻ തങ്ങൾ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

Story Highlights : ola services in ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here