Advertisement

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

April 26, 2024
Google News 5 minutes Read
BJP and LDF will collapse after loksabha election says AK Antony

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.(BJP and LDF will collapse after loksabha election says AK Antony)

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്ന് വി എം സുധീരന്‍ പ്രതികരിച്ചു. പിണറായി മോദി വിരുദ്ധത പ്രചരണത്തില്‍ ഉടനീളം കണ്ടു. ഇന്ത്യ മുന്നണി അധികാരത്തിലെത്തും. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും കേരളത്തില്‍ നടക്കുകയെന്നും വി എം സുധീരന്‍ പറഞ്ഞു.

രാവിലെ 10.05 വരെയുള്ള സംസ്ഥാനത്തെ പോളിങ് ശതമാനം (മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍)

തിരുവനന്തപുരം-16.00, ആറ്റിങ്ങല്‍-17.49, കൊല്ലം-15.97, പത്തനംതിട്ട-16.43, മാവേലിക്കര-16.42, ആലപ്പുഴ-16.81, കോട്ടയം-16.48, ഇടുക്കി-15.83, എറണാകുളം-16.25, ചാലക്കുടി-16.72, തൃശൂര്‍-16.15, പാലക്കാട്-16.62, ആലത്തൂര്‍-15.93, പൊന്നാനി-13.84, മലപ്പുറം-14.98, കോഴിക്കോട്-15.45, വയനാട്-16.50, വടകര-14.72, കണ്ണൂര്‍-16.29, കാസര്‍ഗോഡ്-15.42.

Story Highlights : BJP and LDF will collapse after loksabha election says AK Antony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here