സിറിയയില്‍ വ്യോമാക്രമണം; 32 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു

സിറിയന്‍ നഗരമായ റഖയില്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 32 ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത സിറിയന്‍ ആസ്ഥാനമാണ് റഖ.
നഗരത്തിന്റെ വടക്ക് കിഴക്ക്, തെക്ക കിഴക്ക് മേഖലകളില്‍ 15 തവണ പോര്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. റഷ്യയും സിറിയയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട ഉണ്ട്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന് കീഴിലുള്ള പാല്‍മിറയിലാണ് റഷ്യ ആക്രമണം നടത്തിയത്.
2014 മുതല്‍ ആമേരിക്കയുടെ സഖ്യസേന സിറിയയില്‍ ബോംബാക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ ബ്രിട്ടണും വ്യോമാക്രമണത്തില്‍ പങ്ക് ചേര്‍ന്നു. പാരീസ് ആക്രമണത്തിന് ശേഷം ഫ്രാന്‍സും ഇസ്ലാമിക് സ്റ്റേറ്റിനോടുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ജര്‍മ്മനിയും ആക്രമണത്തില്‍ പങ്കുചേരുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ആക്രമണത്തെ എതിര്‍ക്കുകയാണ് അമേരിക്കന്‍ സഖ്യസേന. സാധാരണക്കാരും കൊല്ലപ്പെടുന്നു എന്നാണ് സഖ്യസേനയുടെ വിമര്‍ശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here