Advertisement

മുല്ലപ്പെരിയാര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

December 8, 2015
Google News 0 minutes Read

മുല്ലപ്പെരിയാര്‍ ഡാമിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ 3 സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. അരയടിയോളമാണ് ഈ ഷട്ടറുകളള്‍ ഉയര്‍ത്തുക.

ഇനി 600 ഘനയടി വെള്ളം പെരിയാറില്‍നിന്ന് ഒഴുകിയെത്തും. പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടര്‍ന്നതിനാല്‍ ഡാമിലെ ജലനിരപ്പ് 142 അടിയോട് അടുത്തിരുന്നു. ഈ സമയത്ത് തുറന്ന 8 ഷട്ടറുകള്‍ ജലനിരപ്പ് താഴ്ന്നതോടെ താഴ്ത്തിയിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു പുലര്‍ച്ചെ 5 ന് ഷട്ടറുകള്‍ താഴ്ത്തിയത്. ഇന്ന് രാവിലെയാണ് ജലനിരപ്പ് 141.69 അടിയായി താഴ്ന്നത്. എന്നാല്‍അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടുതലാണ്.

ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് നല്‍കണം എന്ന വ്യവസ്ഥ പാലിക്കാതെയാണ് തമിഴ്‌നാട് ഷട്ടര്‍ തുറന്നത്. ഈ വിഷയത്തില്‍ സുപ്രീംകോടതിയെ ഉടന്‍ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയിലല്ലെന്നും ഇക്കാര്യം ജലവിഭവ കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും പി.ജെ.ജോസഫ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here