രാജ്യത്തെ ഓഹരി വിപണിയില്‍ പുരോഗതി.

പലിശ നിരക്കില്‍ യു.എസ് ഫെഡ് റിസര്‍വ് 0.25 ശതമാനം വര്‍ദ്ധന കൊണ്ടുവന്നത് രാജ്യത്തെ ഓഹരി വിപണിയിലും പുരോഗതിയ്ക്ക് കാരണമായി. സെന്‍സെക്‌സ് 150 പോയിന്റ് നേട്ടത്തില്‍ 25,645 ലും നിഫ്റ്റി 45 പോയിന്റ് ഉയര്‍ന്ന് 7796 ലുമെത്തി. 822 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 139 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്.ഡി.എഫ്.സി. ബാങ്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍ കോര്‍പ്, സണ്‍ ഫാര്‍മ എന്നിവ ലാഭത്തിലും, ഒ.എന്‍.ജി.സി., എം.ആന്‍.എം., കോള്‍ ഇന്ത്യ എന്നിവര്‍ നഷ്ടത്തിലുമാണ്.
ഒമ്പത് വര്‍ഷത്തിന് ശേഷം യു.എസ്. ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് ആഗോള വിപണികളില്‍ മാത്രമല്ല ഓഹരി വിപണികളിലും മികച്ച പ്രകടനത്തിന് ഇടയാക്കി. നിരക്കുവര്‍ദ്ധന സൂചന രണ്ടുകൊല്ലം മുമ്പ് നല്‍കിയിരുന്നു എങ്കിലും യു.എസ്. സമ്പദ്‌വ്യവസ്ഥയുടെ മരവിപ്പുകാരണം തീരുമാനം നീട്ടി വെയ്ക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here