Advertisement

മാവെറിക്‌സ് പ്രോ സ്റ്റോക്ക് ട്രേഡിങ്ങ് കോംപെറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം പന്ത്രണ്ടാം ക്ലാസുകാരന്

December 1, 2021
Google News 2 minutes Read
maverix trading competition winner

ഇന്ത്യൻ ഓഹരി വിപണിയിലെ അവസരങ്ങൾ കണ്ടെത്താൻ മാവെറിക്‌സ് പ്രോ (maverixpro) നടത്തിയ tera 2021 നാഷണൽ ലെവൽ സ്റ്റോക്ക് ട്രേഡിങ്ങ് കോംപെറ്റീഷന്റെ വിജയികളെ പ്രഖ്യാപിച്ചു. കൊച്ചി മാരിയറ്റിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ജെസ്വിൻ പി.ബിക്കാണ് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ 75,000 രൂപയ്ക്ക് അരുൺ നായരും മൂന്നാം സമ്മാനമായ 50,000 രൂപയ്ക്ക് മുകേഷ് എംപിയും അർഹരായി. വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനത്തിനും പുറമെ tinc ആപ്പിന്റെയും ബിയേർഡ്മാന്റെയും ലോഞ്ചും ചടങ്ങിൽ നടന്നു. ( maverix trading competition winner )

ഗ്രാന്റ് ഫിനാലെയിൽ ഫിനാൻസ് സ്‌പെഷ്യലിസ്റ്റും യൂട്യൂബ് ഇൻഫ്‌ളുവൻസറുമായ സി.എ രചന റനാടെ മുഖ്യാതിഥി ആയി. സംരംഭകനും ഫിനാൻഷ്യൽ മാർകറ്റ് ഇൻഫഌവൻസറുമായ നിഖിൽ ഗോപാലകൃഷ്ണൻ, എൻ പ്രശാന്ത് ഐഎഎസ്, മലയാള മനോരമ ബിസിനസ് ജേർണലിസ്റ്റ് പ്രശാന്ത് കിഷോർ, ഇന്ത്യൻ എക്‌സ്പ്രസ് ബിസിനസ് ജേർണലിസ്റ്റ് രാജേഷ് എബ്രഹാം, മാതൃഭൂമി ന്യൂസിൽ നിന്നും ആർ റോഷൻ എന്നിവരും അതിഥികളായി.

ദേശീയ തലത്തിൽ നടന്ന മത്സരത്തിൽ മറ്റ് മത്സരാർത്ഥികളെയെല്ലാം പിന്തള്ളി പന്ത്രണ്ടാം ക്ലാസുകാരനായ ജെസ്വിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനദാന വേദിയിലേക്ക് ജെസ്വിന്റെ മെന്റർ കൂടിയായ അലക്‌സ് ജോസഫുമെത്തി. ആദ്യം മുതൽ തന്നെ ട്രേഡിംഗിൽ താത്പര്യമുള്ള വ്യക്തിയായിരുന്നുവെന്ന് അലക്‌സ് പറഞ്ഞു. ജെസ്വിൻ എല്ലാവർക്കുമൊരു പ്രചോദനമായിരിക്കുമെന്ന് സി.എ രചന റനാടെ പറഞ്ഞു.

സാമ്പത്തിക സാക്ഷരതയുടെ ഉയർന്നു വരുന്ന പ്രാധാന്യവും ഇന്ത്യൻ ഓഹരി വിപണിയിലെ അവസരങ്ങളെ കണ്ടെത്താനുമാണ് meverixpro, tera 2021 സംഘടിപ്പിച്ചത്.

ട്രേഡിങ് എങ്ങനെ?

സ്റ്റോക്ക്‌ഗ്രോ എന്ന വിർച്വൽ ട്രേഡിങ് പ്ലാറ്‌ഫോം ആണ് ഇവിടെ ട്രേഡിങ്ങ് ഇവന്റിനായി ഉപയോഗിക്കുന്നത്. രജിസ്റ്റർ ചെയ്ത ശേഷം നിങ്ങളുടെ സ്റ്റോക്ക്‌ഗ്രോ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപയുടെ വിർച്വൽ ക്യാഷ് എത്തുന്നു. ഈ ക്യാഷ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഓഹരികൾ ലൈവ് മാർക്കറ്റ് അനുസരിച്ച് വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. അതിലൂടെ ഏറ്റവും മികച്ച ട്രേഡുകൾ നടത്തുന്ന 250 ആളുകളെയാണ് നാളെ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

അതേസമയം tera ഇവന്റ് ലോഞ്ച് ചെയ്യുന്ന ദിവസം തന്നെയാണ് tinc എന്ന അപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നതും. നന്നായി ട്രേഡ് ചെയ്യണമെങ്കിൽ ശരിയായ രീതിയിൽ ട്രേഡിങ് പഠിക്കേണ്ടത് അനിവാര്യമാണെന്ന ലക്ഷ്യത്തോടെയാണ് ശേിര നിങ്ങളിലേക്ക് എത്തുന്നത്. സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കൂടുതൽ പഠിക്കാനും അതിലൂടെ നിക്ഷേപ അവസരങ്ങളെ കണ്ടെത്താനുള്ള കോഴ്‌സുകളും tinc ൽ ലഭ്യമാണ്.

Story Highlights : maverix trading competition winner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here