കെ. ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം.

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കെ. ആര്‍. മീരയ്ക്ക്. ആരാച്ചാര്‍ ആണ് അവാര്‍ഡിനര്‍ഹമാക്കിയ കൃതി. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ സമകാല ഇന്ത്യയെ അവതരിപ്പിക്കുന്ന നോവല്‍ നിലവില്‍ ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
ആരാച്ചാര്‍ പണി ഏറ്റെടുക്കുന്ന പെണ്‍കുട്ടി, അവളുടെ കണ്ണിലൂടെ ബംഗാളിനേയും അതുവഴി ഇന്ത്യന്‍ സംസ്‌കാരത്തേയും നോക്കികാണുന്നതാണ് നോവല്‍. ഈ നോവലിന് ജെ.ദേവിക നല്‍കിയ വിവര്‍ത്തനമായ ‘ദ് ഹാങ് വുമണ്‍’ ഡി.എസ്.സി പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്. 2016 ജനുവരി 16 ന് ശ്രീലങ്കന്‍ സാഹിത്യോത്സവത്തിലാണ് പുരസ്‌കാരം പ്രഖ്യാപിയ്ക്കുക.
തമിഴ് ഭാഷയിലെ മികച്ച കൃതിയ്ക്കുള്ള പുരസ്‌കാരം മലയാളിയായ അ. മാധവനും ലഭിച്ചു. ഇലക്കിയ ചുവടുകള്‍ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here