അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. രാജ്യങ്ങള്‍ ആശങ്കയില്‍.

10 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. 0.25 ശതമാനം വര്‍ദ്ധനവാണ് പലിശനിരക്കില്‍ വരുത്തിയിരിക്കുന്നത്. 0.25 ശതമാനം ഉണ്ടായിരുന്ന പലിശ നിരക്ക് 0.50 ശതമാനമായാണ് ഉയര്‍ന്നത്. ഈ മാറ്റം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് പണം കടമെടുത്ത് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ അത് പിന്‍വലിച്ചേക്കും. അമേരിക്കയില്‍ പലിശ നിരക്ക് കുറവായതിനാല്‍ നിക്ഷേപകര്‍ ഇന്ത്യയടക്കമുള്ള ഓഹരി വിപണിയിലും കടപത്ര സ്വര്‍ണ്ണ വിപണികളിലും 2008 ന് ശേഷം വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ അമേരിക്കയില്‍ പലിശ വര്‍ദ്ധിപ്പിക്കും എന്ന സൂചനയെ തുടര്‍ന്ന ഒന്നരവര്‍ഷം മുമ്പുതന്നെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് തുടങ്ങിയിരുന്നു.
അമേരിക്കയില്‍നിന്ന് ഡോളര്‍ പുറത്തേക്ക് ഒഴുകുന്നത് രൂപയുടെയും മറ്റ് കറന്‍സികളുടെയും മൂല്യം കുറയ്ക്കും. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിയ്ക്കും. ബ്രസീല്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളും ആശങ്കയിലാണ്. നിരക്കുവര്‍ധന സൂചന രണ്ടുകൊല്ലം മുമ്പ് നല്‍കിയിരുന്നു എങ്കിലും യു.എസ്. സമ്പദ്വ്യവസ്ഥയുടെ മരവിപ്പുകാരണം തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.
സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം തയ്യാറാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here