പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദ്.

ഇന്ത്യന്‍ പ്രതിരോധ ഏജന്‍സികളെയും സൈനികരെയും പരിഹസിച്ച് ഭീകരവാദ സംഘടനയായ ജെയ്ഷാ മുഹമ്മദ്. പത്താന്‍കോട്ടില്‍ എങ്ങനെയാണ് ആക്രമണം നടത്തിയത് എന്ന് വിശദീകരിക്കുന്ന ഓഡിയോയിലാണ് ഇന്ത്യയെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍ സംസാരിക്കുന്നത്.
ജിഹാദികളെ തുടച്ചുനീക്കാനുള്ള പരിശ്രമങ്ങള്‍ നീണ്ടത് ദൗത്യത്തിന്റെ വിജയമാണെന്നും ഓഡിയോയില്‍ പറയുന്നു. എത്ര ഭീകരര്‍ ഉണ്ടായിരുന്നെന്ന് കണ്ടത്താന്‍ കഴിയാത്തതിന് ഇന്ത്യയെ കളിയാക്കുന്ന ക്ലിപ് www.alqalamionline.com എന്ന വെബ്‌സൈറ്റിലാണ് ഉള്ളത്. ആദ്യം 6 പേരെന്നും പിന്നെ അഞ്ച്, നാല് എന്നും മാറി മാറി പറയുകയാണ് ഇന്ത്യ എന്നും കളിയാക്കുന്നുമുണ്ട്.
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍, ഷൂട്ടര്‍ ഫത്തെ സിംഗ് എന്നിവരെയും അപമാനിക്കുന്നു. ആക്രമണത്തില്‍ ഇന്ത്യ നല്‍കുന്ന തെളിവുകള്‍ സ്വീകരിക്കരുതെന്നും ഇന്ത്യയുടെ മുന്നില്‍ മുട്ട് മടക്കരുതെന്നും പറയുന്നു.
13 മിനുട്ട് നീണ്ടു നില്‍ക്കുന്ന ക്ലിപ്പില്‍ ഭീകരര്‍ എങ്ങനെയാണ് വ്യോമസേനാ തവളത്തില്‍ ആക്രമണം നടത്തിയതെന്ന് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേരെ നിറയൊഴിച്ചതായി ഭീകരര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ ആസ്തികള്‍ സംരക്ഷിച്ചതായാണ് സൈനികര്‍ പറയുന്നത്.
ജനുവരി 2 നാണ് പഞ്ചാബിലെ പത്താന്‍കോട്ടെ വ്യോമസേനാതവളത്തില്‍ ഭീകരാക്രമണം നടന്നത്. ആക്രമണം നടത്തിയ ആറ് ഭീകരരെയും 48 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വധിച്ചു. ആക്രമണത്തില്‍ ഏഴ് സൈനികര്‍ വീരമൃത്യു വരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here