Advertisement

പത്താന്‍കോട്ട് ആക്രമണം; സൈന്യത്തെ അയക്കാന്‍ മോദിസര്‍ക്കാര്‍ പ്രതിഫലം ആവശ്യപ്പെട്ടു: ഭഗവന്ത് മാന്‍

April 2, 2022
Google News 3 minutes Read

2016-ല്‍ പത്താന്‍കോട്ടില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ സൈന്യത്തെ അയക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 7.5 കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. പഞ്ചാബ് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ 7.5 കോടി രൂപ വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു ആംആദ്മി നേതാവായ സാധു സിംഗി നൊപ്പം കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടുവെന്നും പണം തന്റെ എംപി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടുവെന്നും മാന്‍ പറഞ്ഞു. എന്നാല്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്നും സൈനിക സേവനം ഇന്ത്യയില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും രേഖാമൂലം എഴുതി നല്‍കണമെന്നും താന്‍ പറഞ്ഞെന്ന് ഭഗവന്ത്മാന്‍ നിയമസഭയിൽ വ്യക്തമാക്കി.

Read Also :പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും; അരവിന്ദ് കെജ്രിവാള്‍

2016 ജനവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളം തീവ്രവാദികള്‍ ആക്രമിച്ചത്. വ്യോമതാവളത്തില്‍ കടന്ന ആറ് തീവ്രവാദികളെയും സൈന്യം വധിച്ചിരുന്നു. മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ അടക്കം ഏഴ് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Story Highlights: Bhagwant Mann claims Modi govt asked Punjab to pay Rs 7.5 cr for sending military during Pathankot attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here