കുരുത്തക്കേടിന്റെ കൂടാണെ അടുപ്പക്കാരന് തേനാണെ…

പൃഥ്വിരാജിന്റെ പുതിയ ചിത്രം പാവാടയിലെ ‘ഫിറ്റ്’ ഗാനം പുറത്തിറങ്ങി. സദാ സമയം ഫിറ്റായി നടക്കുന്ന പാമ്പു ജോയിയെന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
“കുരുത്തക്കേടിന്റെ കൂടാണെ അടുപ്പക്കാരന് തേനാണെ” തുടങ്ങുന്ന ഗാനം പാമ്പ് ജോയി ഫിറ്റ് മാത്രമല്ല ഹിറ്റുമാണെന്ന് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.
പൃഥ്വിരാജിനെ കൂടാതെ അനൂപ് മേനോന്‍, നെടുമുടി വേണു, ആശ ശരത്, ബിജു മേനോന്‍, മിയ ജോര്‍ജ്, മണിയന്‍പിള്ള രാജു, സുധീര്‍കരമന, ചെമ്പന്‍ വിനോദ് ജോസ് ഇങ്ങനെ പോകുന്നു താരനിരകള്‍. ഷിബിന്‍ ഫ്രാന്‍സിസിന്റഎ കഥയ്ക്ക് ബിബിന്‍ ചന്ദ്രയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം മണിയന്‍പിള്ള രാജുവാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here