കേരള ജനതക്ക് മുന്നില്‍ മുഖ്യമന്ത്രി നഗ്നനായെന്ന് വി.എസ്.
സരിത എസ്. നായരുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയ്ക്ക് മുന്നില്‍ നഗ്നനായെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്. മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം. ബജറ്റ് സമ്മേളനത്തില്‍ അഴിമതി സര്‍ക്കാരിന് വേണ്ടി സംസാരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകരുത്.
സരിതയുമായി ഫോണില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയെ അറസ്റ്റ് ചെയ്യണമെന്നും വി.എസ്. ആവശ്യപ്പെട്ടു. ‘ഉമ്മന്‍ചാണ്ടി രക്ഷായാത്ര’ സുധീരന് എത്രയും പെട്ടന്ന് അവസാനിപ്പിച്ച് ഡല്‍ഹിയ്ക്ക് പോയി കോണ്‍ഗ്രസില്‍നിന്ന് രാജി വെക്കണം. ആര്യാടന് മുഹമ്മദിന് കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല. കേരള ജനതയുടെ ഗതികേടില്‍ ഞാനും ദു:ഖിക്കുന്നുവെന്നും വി.എസ്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here