Advertisement

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സെവന്ത് ഡേ അഡ്വന്‍റിസ്റ്റ് സഭ ആഗോള അധ്യക്ഷന്‍ ടെഡ് വില്‍സണ്‍

July 20, 2023
Google News 3 minutes Read
7th Day Adventist Church Global President Ted Wilson Condolences Oommen chandy

സെവന്ത് ഡേ അഡ്വന്‍റിസ്റ്റ് സഭയുടെ ആഗോള അധ്യക്ഷന്‍ ടെഡ് വില്‍സണ്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. അവസാന ശ്വാസം വരെയും പോരാട്ട ജീവിതം നയിച്ച വ്യക്തിയായിരുന്നു. ഈ ദുഃഖാർദ്രമായ സമയത്ത് ദൈവത്തിന്റെ സാന്ത്വനവും കരുതലും കുടുംബത്തിന് ഉണ്ടാവട്ടെ,മുന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. (7th Day Adventist Church Global President Ted Wilson Condolences Oommen chandy)

2014ല്‍ സഭയുടെ കേരളത്തിലെ പ്രവർത്തനങ്ങളുടെ 100ാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയുമായി തിരുവനന്തപുരത്ത് വേദി പങ്കിട്ടതും ക്ലിഫ് ഹൗസില്‍ പോയി കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചതും അദ്ദേഹം അനുസ്മരിച്ചു.

Read Also: ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് ഒ സി മടങ്ങുന്നു; പതിനായിരങ്ങള്‍ക്ക് ആശ്വാസമായിരുന്ന പുതുപ്പള്ളി വീടും കടന്ന് കുഞ്ഞൂഞ്ഞ്

സഭയുടെ കേരള ഘടകത്തെ പ്രതിനിധീകരിച്ച് യുവജനവിഭാഗം മേധാവി പാസ്റ്റർ അജിത് കുമാർ കോട്ടയം തിരുനക്കരയിലെ പൊതുദർശനത്തില്‍ റീത്ത് സമർപ്പിച്ചു.

Story Highlights: 7th Day Adventist Church Global President Ted Wilson Condolences Oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here