മൂന്ന് സിഡികളും അനുബന്ധ തെളിവുകളും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കി.

മൂന്ന് സിഡികളും അനുബന്ധ തെളിവുകളും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ്, എംഎല്‍എ ബെന്നി ബഹനാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി തുടങ്ങിയവരുമായുള്ള സംഭാഷണം സിഡിയിലുണ്ടെന്ന് സരിത.
ആദ്യ സിഡിയില്‍ സലിംരാജ്, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ആണുള്ളത്. രണ്ടാമത്തെ സി.ഡിയില്‍ ബെന്നി ബെഹന്നാനുമായി 2014 നും 2016നും ഇടയില്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോകളും.
മൂന്നാമത്തെ സി.ഡിയില്‍ വ്യവസായിയും കേരളാ കോണ്‍ഗ്രസ് എം. നേതാവുമായ എബ്രഹാം കലമണ്ണിലുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ്. മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്ന് എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും സിഡിയിലണ്ട്. സോളാര്‍ കമ്മീഷനില്‍ കഴിഞ്ഞ സിറ്റിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ എബ്രഹാം കലമണ്ണില്‍ നേരിട്ടു കാണണമെന്ന് ആവശ്യപ്പെടുകയും മുഖ്യമന്ത്രിയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്ന് പറഞ്ഞെന്നും സരിത.
മൂന്നു സിഡികളും കമ്മീഷന്‍ തെളിവായി സ്വീകരിച്ചു. എന്നാല്‍ സിഡിയുടെ ആധികാരികതയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സംശയം പ്രകടിപ്പിച്ചു.