Advertisement

പ്രതിപക്ഷ ബഹിഷ്‌കരണവും പ്രതിഷേധവും.

February 5, 2016
Google News 1 minute Read

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തോട് നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി ചോദിച്ച ഗവര്‍ണര്‍ നിശബ്ദമായി ഇരിക്കുവാന്‍ ആവശ്യപ്പെട്ടു, അല്ലെങ്കില്‍ പുറത്ത് പോകുക എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി ഇറങ്ങിപ്പോയി.

13മത കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെയണ് തുടക്കം കുറിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയ്ക്ക് പുറത്ത് ഇപ്പോഴും തുടരുന്നു. അഴിമതി സര്‍ക്കാരിന് വേണ്ടി നയപ്രഖ്യാപനം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

നിങ്ങളുടെ പ്രതിഷേധം ലോകം മുഴുവന്‍ കാണുകയാണ്, പ്രതിഷേധം എനിക്കെതിരല്ലെന്നും സര്‍ക്കാരിനെതിരാണെന്നും എനിക്കറിയാം. എന്നാല്‍ തന്റെ കടമ നിര്‍വ്വഹിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ പുറത്തുപോവുക എന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

ബാര്‍ ലൈസന്‍സ് , പാറ്റൂര്‍ ഇടപാട്, സോളാര്‍, പാമോയില്‍ തുടങ്ങി നിരവധി അഴിമതികള്‍ ചൂണ്ടിക്കാട്ടുകയും പ്രതിഷേധം ഗവര്‍ണറെ അറയിച്ചു. ഗവര്‍ണര്‍ക്കുള്ള ബഹുമാനം നല്‍കി കൊണ്ടാണ് പുറത്തിറങ്ങിയത്. ഗവര്‍ണറോടല്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അഴിമതി മന്ത്രിമാര്‍ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രതിഷേധം കേരളമാകെ പ്രചരിപ്പിക്കാന്‍ ജനങ്ങളെ ആകെ അണിനിരത്തുമെന്നും വിഎസ് നിയസഭയ്ക്ക് പുറത്ത് നടക്കുന്ന പ്രതിഷേധത്തില്‍ പറഞ്ഞു.

pനയപ്രഖ്യാപനത്തിനുപുറമെ ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കുകയുമാണ് അവസാന സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കും. 29 വര്‍ഷത്തിനുശേഷമാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 1987ല്‍ മുഖ്യമന്ത്രി ഇ കെ നായനാരാണ് അവസാനമായി ബജറ്റ് അവതരിപ്പിച്ചത്. എട്ടിന മുന്‍ സ്പീക്കര്‍ എ സി ജോസിന് സഭ ആദരാഞ്ജലി അര്‍പ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here