കലാഭവന്‍ മണിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി.
നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ മയരക്കുമരുന്നിന്റെ അംശം കണ്ടെത്തിയത്. കഞ്ചാവിന്റെയും കറുപ്പിന്റെയും സാന്നിധ്യമാണ് മൂത്ര സാമ്പിളില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ കീടനാശിനിയുടെ അംശം മൂത്ര സാമ്പിളില്‍നിന്ന് കണ്ടെത്താനായില്ല. മണി മരിക്കുന്നതിന് മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. കറുപ്പിന്റെ അശം, ഉപയോഗിച്ച ഏതെങ്കിലും മരുന്നില്‍ നിന്നാണോ എന്നറിയാന്‍ പരിശോധന ആവശ്യമായേക്കും.
മരിക്കുന്നതിന് തൊട്ടുള്ള നാളുകളില്‍ മണി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സഹായികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരാണ് മൊഴി നല്‍കിയത്. കരള്‍ രോഗമാണ് മണിയെ സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് ഇവര്‍ പറയുന്നത്. പുതിയ ജോലി അന്വേഷിക്കാന്‍ ഇവരോട് പറഞ്ഞിരുന്ന മണി തനിക്ക് ഇനി അതിക നാളുകളില്ലെന്നും പറഞ്ഞിരുന്നതായും സഹായികള്‍. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ സാധ്യത തള്ളിക്കളയാതെ കൊലപാതകത്തിനും തുല്യ സാധ്യത നല്‍കിയാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here