Advertisement

വി. ഡി. രാജപ്പന്‍ – മലയാളിയെ ചിരിപ്പിച്ച ആദ്യ ട്രോളര്‍ !

March 24, 2016
Google News 1 minute Read

കോഴിയെയും തവളയേയും കഥാപാത്രങ്ങളാക്കി രാജപ്പന്‍ ശ്രുതി പിടിച്ചപ്പോള്‍ പാരഡി എന്ന വിനോദത്തിനു അംഗീകാരമായി. ‘ചികയുന്ന സുന്ദരി’ കോഴിയെ നായികയാക്കിയ കഥാപ്രസംഗം ആയിരുന്നു. ‘അവളുടെ പാര്‍ട്‌സുകള്‍’ ആകട്ടെ ഒരു കാറിന്റെ ആത്മകഥാ രൂപത്തിലാണ് മലയാളികളിലേക്ക് എത്തിയത്. ഓരോ കഥയിലും സമൂഹത്തിലെ കൊള്ളരുതായ്മകളെ കണക്കിന് പരിഹസിക്കാനും മനുഷ്യരുടെ സ്വഭാവ വൈകല്യങ്ങളെ തുറന്നു കാട്ടാനും രാജപ്പന്റെ കഥാഖ്യാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

കഥാപ്രസംഗത്തിലെ ഗൗരവത്തെ എടുത്തു കളയാന്‍ വി സാംബശിവനൊക്കെ നേരത്തെ തന്നെ തുടക്കമിട്ടു എങ്കിലും രാജപ്പന്റെ ആഖ്യാനം സാധാരണക്കാരനെ ചിരിപ്പിച്ചു പിടിച്ചിരുത്തി. ആഘോഷ രാവുകളില്‍ കേരളത്തിലുടനീളം രാജപ്പന്റെ കഥയെക്കാള്‍ ഉച്ചത്തില്‍ ജനത്തിന്റെ ചിരി ഉയര്‍ന്നു. അതിനും മേലെ ഉറക്കെ വിമര്‍ശനങ്ങളുടെ ഒളിയമ്പുകള്‍ കൂരമ്പുകളായി തറഞ്ഞു. കേരളം കടന്നു അത് പിന്നെ മലയാളിയുള്ള ലോകത്തെക്കൊക്കെ പറന്നു. അമേരിക്കയിലെയും, ഗള്‍ഫിലെയും മലയാളികള്‍ വി ഡി രാജപ്പനെ നേരിട്ട് തന്നെ കേട്ടു.

വി ഡി രാജപ്പന്‍ എത്ര മികച്ച കലാകാരന്‍ ആണെന്ന വിലയിരുത്തലുകള്‍ അല്ല വേണ്ടത്; ആ കല സമൂഹത്തില്‍ എന്തൊക്കെ സ്വാധീനം ചെലുത്തി എന്നതാണ്. ചിരിയാണ് മലയാളിയുടെ ബലഹീനതയെന്നു കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം കൃത്യമായി വിലയിരുത്തി ആ ധാരയെ പ്രയോജനപ്പെടുത്തിയത് രാജപ്പനാണ്. ചിരിച്ചു കൊണ്ടും ചിരിപ്പിച്ചും മനുഷ്യന്റെ ബാലഹീനതയുടെ കഴുത്തില്‍ കത്തി വച്ച രാജപ്പന്‍ എന്ന ‘പാരഡി കിംഗ’ ആണ് മലയാളത്തിലെ ആദ്യ ട്രോളര്‍ !

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here