കുറ്റവാളികളില്ല ജയില്‍ മുറികള്‍ വാടകയ്ക്ക്.

പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ അടച്ചുപൂട്ടുന്ന വാര്‍ത്തകള്‍ മാത്രം കേട്ടു പരിചയിച്ച നമുക്ക് മുന്നിലേക്ക് ഒരു വിചിത്ര വാര്‍ത്ത എത്തുന്നു. വേണ്ടത്ര അന്തേവാസികള്‍ (കുറ്റവാളികള്‍) ഇല്ലാത്തതിനാല്‍ ജയില്‍ പൂട്ടാനൊരുങ്ങുന്നു. നോര്‍വെയിലാണ് സംഭവം.
കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ ഇവിടുത്തെ കുററകൃത്യങ്ങലുടെ നിരക്ക് 0.9 ശതമാനമായിക്കുറഞ്ഞുവെന്നാണ് ഡച്ച് മന്ത്രാലയത്തില്‍ നിന്നുളള കണക്കുകള്‍. 13,500 സെല്ലുകളാണ് ഇവിടെ അടഞ്ഞുകിടക്കുന്നത്. ഇതോടെ ഇവിടെ ജോലിചെയ്തുകൊണ്ടിരുന്ന 1900 ജോലിക്കാര്‍ക്ക് സ്വന്തം ജോലി പോകുന്ന അവസ്ഥയാണ്.
ഇതോടെ ജയിലുകള്‍ ലീസിനു നല്‍കാനുള്ള തീരുമാനം അധികൃതര്‍ എടുത്തിരിക്കുകയാണ്. ബെല്‍ജിയത്തിലെയും നോര്‍വെയിലെയും കുറ്റവാളികള്‍ക്കാണ് കൊട്ടാര സദൃശ്യമായ ഈ ജയിലുകളിലേക്ക് മാറാന്‍ നറുക്ക് വീണിരിക്കുന്നത്.
ടില്‍ബെര്‍ഗിലെ ജയിലിലേക്ക് 300 ബെല്‍ജിയന്‍ കുറ്റവാളികള്‍ക്ക് പ്രവേശനം ലഭിച്ചുകഴിഞ്ഞു. നോര്‍വെയുമായി കഴിഞ്ഞ സെപ്തംബറിലാണ് കരാര്‍ ഒപ്പിട്ടതോടെ ഇനി 240 നോര്‍വീജിയന്‍ കുറ്റവാളികള്‍ക്കും ഇവിടെ തടവിലില്‍ കഴിയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here