Advertisement

ഇടതു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

March 30, 2016
Google News 1 minute Read

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 124 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുടെ പ്രകടനപത്രിക അടുത്തമാസം 5ന് പുറത്തിറങ്ങുമെന്നും അദ്ദേഹം ്‌റിയിച്ചു.സിപിഎമ്മിന്റെയും സിപിഐയുടെയും രണ്ട് വീതം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോതമംഗലവും തൊടുപുഴയുമാണ് തീരുമാനമാകാത്ത സിപിഎം സീറ്റുകള്‍.ഐ.എന്‍.എലിന്റെ രണ്ടു സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടില്ല. ജനതാദള്‍,എന്‍സിപി സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്നതും പുറത്തുവന്നിട്ടില്ല. കൊല്ലത്ത് നടന്‍ മുകേഷും ആറന്മുളയില്‍ വീണാ ജോര്‍ജും അഴീക്കോട് എം.വി.നികേഷ് കുമാറും സ്വതന്ത്രരായി മത്സരിക്കും.

സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക
വി.ശിവന്‍കുട്ടി (നേമം)
ബി.സത്യന്‍ (ആറ്റിങ്ങല്‍)
ടി.എന്‍.സീമ (വട്ടിയൂര്‍ക്കാവ്)
ഐ.ബി.സതീഷ് (കാട്ടാക്കട)
ഡി.കെ.മുരളി (വാമനപുരം)
കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം)
സി.കെ.ഹരീന്ദ്രന്‍ (പാറശാല)
വി.ജോയി (വര്‍ക്കല)
എ.എ.റഷീദ് (അരുവിക്കര)
കെ.എ.ആന്‍സലന്‍ (നെയ്യാറ്റിന്‍കര)
ജെ.മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ)
അയിഷാപോറ്റി (കൊട്ടാരക്കര)
മുകേഷ് (കൊല്ലം)
എം. നൗഷാദ് (ഇരവിപുരം)
രാജു ഏബ്രഹാം (റാന്നി)
ആര്‍.സനല്‍കുമാര്‍ (കോന്നി)
വീണാ ജോര്‍ജ് (ആറന്മുള)
ടി.എം. തോമസ് ഐസക്ക് (ആലപ്പുഴ)
ജി.സുധാകരന്‍ (അമ്പലപ്പുഴ)
എ.എം.ആരിഫ് (അരൂര്‍)
യു. പ്രതിഭ ഹരി (കായംകുളം)
കെ.കെ.രാമചന്ദ്രന്‍ നായര്‍ (ചെങ്ങന്നൂര്‍)
ആര്‍.രാജേഷ് (മാവേലിക്കര)
കെ. സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍)
റജി സഖറിയ (കോട്ടയം)
ജെയ്ക് സി.തോമസ് (പുതുപ്പള്ളി)
എം.എം.മണി (ഉടുമ്പഞ്ചോല)
എസ്.രാജേന്ദ്രന്‍ (ദേവികുളം)
എസ്.ശര്‍മ്മ (വൈപ്പിന്‍)
സാജു പോള്‍ (പെരുമ്പാവൂര്‍)
ഷിജി ശിവജി (കുന്നത്തുനാട്)
എം.ജെ.ജേക്കബ് (പിറവം)
എ.എം.യൂസഫ് (കളമശേരി)
സെബാസ്റ്റ്യന്‍ പോള്‍ (തൃക്കാക്കര)
വി.സലീം (ആലുവ)
കെ.ജെ.മാക്‌സി (കൊച്ചി)
എം.അനില്‍കുമാര്‍ (എറണാകുളം)
എം.സ്വരാജ് (തൃപ്പൂണിത്തുറ)
സി.രവീന്ദ്രനാഥ് (പുതുക്കാട്)
ബി.ഡി.ദേവസി (ചാലക്കുടി)
കെ.വി.അബ്ദുല്‍ ഖാദര്‍ (ഗുരുവായൂര്‍)
പി.കെ.ശശി (ഷൊര്‍ണൂര്‍)
എ.സി.മൊയ്തീന്‍ (കുന്നംകുളം)
മേരി തോമസ് (വടക്കാഞ്ചേരി)
യു.ആര്‍.പ്രദീപ് (ചേലക്കര)
കെ.യു. അരുണന്‍ (ഇരിങ്ങാലക്കുട)
മുരളി പെരുനെല്ലി (മണലൂര്‍)
എന്‍.എന്‍.കൃഷ്ണദാസ് (പാലക്കാട്)
കെ.ബാബു (നെന്മാറ)
കെ.ഡി.പ്രസേനന്‍ (ആലത്തൂര്‍)
പി.ഉണ്ണി (ഒറ്റപ്പാലം)
സുബൈദ ഇസഹാക്ക് (തൃത്താല)
വി.എസ്.അച്യുതാനന്ദന്‍ (മലമ്പുഴ)
കെ.വി.വിജയദാസ് (കോങ്ങാട്)
എ.കെ.ബാലന്‍ (തരൂര്‍)
എ.പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്)
കെ.കെ.ലതിക (കുറ്റ്യാടി)
പുരുഷന്‍ കടലുണ്ടി (ബാലുശേരി)
കെ.ദാസന്‍ (കൊയിലാണ്ടി)
ടി.പി.രാമകൃഷ്ണന്‍ (പേരാമ്പ്ര)
വി.കെ.സി.മമ്മദ് കോയ (ബേപ്പൂര്‍)
ജോര്‍ജ് എം.തോമസ് (തിരുവമ്പാടി)
ഇ.പി.ജയരാജന്‍ (മട്ടന്നൂര്‍)
ടി.വി.രാജേഷ് (കല്യാശേരി)
ജയിംസ് മാത്യു (തളിപ്പറമ്പ്)
പിണറായി വിജയന്‍ (ധര്‍മ്മടം)
ബിനോയ് കുര്യന്‍ (പേരാവൂര്‍)
എം.വി.നികേഷ് കുമാര്‍ (അഴീക്കോട്)
എ.എന്‍.ഷംസീര്‍ (തലശേരി)
കെ.കെ.ശൈലജ (കൂത്തുപറമ്പ്)
സി.കൃഷ്ണന്‍ (പയ്യന്നൂര്‍)
കെ.കുഞ്ഞിരാമന്‍ (ഉദുമ)
എം.രാജഗോപാല്‍ (തൃക്കരിപ്പൂര്‍)
സി.എച്ച്.കുഞ്ഞമ്പു (മഞ്ചേശ്വരം)
പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി)
പി.പി. ബഷീര്‍ (വേങ്ങര)
ടി.കെ. റഷീദലി (മങ്കട)
കെ. നിഷാന്ത് (വണ്ടൂര്‍)
വി. ശശികുമാര്‍ (പെരിന്തല്‍മണ്ണ)
കെ.പി. സുമതി (മലപ്പുറം)
ഗഫൂര്‍ പി. ലില്ലീസ് (തിരൂര്‍)
പി.വി. അന്‍വര്‍ (നിലമ്പൂര്‍)
കെ.പി. വീരാന്‍കുട്ടി (കൊണ്ടോട്ടി)
കെ.ടി. ജലീല്‍ (തവനൂര്‍)
വി. അബ്ദുറഹിമാന്‍ (താനൂര്‍)
കാരാട്ട് റസാഖ് (കൊടുവള്ളി)
പി.ടി.എ. റഹീം (കുന്ദമംഗലം)
സി.കെ.ശശീന്ദ്രന്‍ (കല്‍പറ്റ)
ഒ.ആര്‍.കേളു (മാനന്തവാടി)
രുഗ്മിണി സുബ്രഹ്മണ്യന്‍ (ബത്തേരി)
‪#‎24News‬ ‪#‎തെരഞ്ഞെടുപ്പ്2016‬ ‪#‎KeralaElection2016‬

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here