മൈക്രോസോഫ്റ്റ് ലൂമിയ ഇനി ഇല്ല.

മൈക്രോസോഫ്റ്റിന്റെ ലൂമിയ ഫോൺ സീരീസിലെ അവസാന ഫോൺ എന്ന് കരുതുന്ന ലൂമിയ 650 ഡ്യുവൽ സിം ഇന്ത്യയിലേക്ക് . വിൻഡോസിന്റെ പുതിയ പതിപ്പ് വിൻഡോസ് 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 15299 രൂപയാണ് വില. ഇനി ഇറക്കുന്ന് സ്മാർട്ട് ഫോണുകളുടെ ബ്രാന്റ് നെയിം മൈക്രോസോഫ്റ്റ് സർഫസ് എന്ന് മാറ്റുന്നതിനാൽ ലൂമിയ 650 ആയിരിക്കും അവസാന ലൂമിയ ഫോൺ.
ലൂമിയ ഡ്യുവൽ സിമ്മിന് ശേഷം ഹൈ എന്റ് സ്മാർട്ട് ഫോണുകളിലാണ് മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2014 ൽ ആണ് മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുക്കുന്നത്. ശേഷം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ലൂമിയ പോണുകളുടെ വിപണിയിൽ നിന്നും കമ്പനി പൂർണ്ണമായി പിന്മാറുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബ്ലാക്ക് വൈറ്റ് നിറങ്ങളിലാണ് ലൂമിയയുടെ അവസാന ഫോൺ ഇറങ്ങുന്നത്. 5 ഇഞ്ച് സ്‌ക്രീൻ, 1280 x 720 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷൻ, 1.3 ജിഗാ ബെർട്‌സ് ക്വാഡ് കോർ ക്യൂവൽകോം സ്‌നാപ് ഡ്രാഗൺ 212 പ്രോസസ്സർ എന്നിവയാണ് ലൂമിയയുടെ പ്രത്യേകത. 1ജിബി റാം , 16 ജിബി ഓൺ ബോർഡ് മെമ്മറി എന്നിവയും ലൂമിയ 650 യ്ക്ക് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 200 ജിബി വരെ വർദ്ധിപ്പിക്കാം. 8 എംപി ബാക്ക് ക്യാം, ഒപ്പം എൽഇഡി ഫഌഷ് ലൈറ്റ്, 5 എംപി ഫ്രണ്ട് ക്യം എന്നിവയും ഉണ്ട്. 4 ജി സപ്പോർട്ടുള്ള ഫോണിന്റെ ബാറ്ററി ശേഷി 2000 എംഎഎച്ചാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here