Advertisement

അൽജസീറ അമേരിക്കയുടെ അന്ത്യം പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കെ…

April 14, 2016
Google News 0 minutes Read

പ്രമുഖ വാർത്താ ചാനൽ അൽജസീറ അമേരിക്ക പ്രവർത്തനം അവസാനിപ്പിച്ചു. പ്രേക്ഷകർ ചാനലിലെ തത്സമയ പരിപാടി കണ്ടുകൊണ്ടിരിക്കെയാണ് അൽജസീറ അമേരിക്ക പ്രവർത്തനം അവസാനിപ്പിച്ചത്.

2013ലാണ് ഖത്തർ ആസ്ഥാനമായ അൽജസീറ അമേരിക്കയിലും പ്രവർത്തിച്ച് തുടങ്ങുന്നത്.  നിലനിൽപിന് പാടുപെട്ടു കൊണ്ടിരുന്ന അൽ ഗോറിന്റെ ചാനൽ കറന്റ് ടിവി 500 മില്യൺ ഡോളറിനു വാങ്ങിയാണ് അൽ ജസീറ ചാനൽ അമേരിക്കൻ നെറ്റ്‌വർക്ക് മൂന്നു വർഷം മുമ്പ് തുടങ്ങിയത്. മാധ്യമ രംഗത്തെ സാമ്പത്തിക അസ്ഥിരതയാണ് ചാനൽ അടച്ചുപൂട്ടുന്നതിന് നിമിത്തമെന്നാണ് അധികൃതർ പറയുന്നത്. ബിസിനസ് തകർച്ചയും ആഭ്യന്തര വിവാദങ്ങളും രീക്ഷമായതിനെ തുടർന്ന് മുതിർന്ന പല എക്‌സിക്യൂട്ടീവുകളും ചാനലിൽ നിന്ന് പിരിഞ്ഞു പോയിരുന്നു.

എന്നാൽ ഡിജിറ്റൾ രംഗത്തേക്ക് കടക്കാനാണ് അൽജസീറയുടെ നീക്കം. അമേരിക്കയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിപുലപ്പെടുത്തുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും ഇവർ വ്യക്തമാക്കി. പ്രമുഖരുടെ പടിയിറക്കം മാത്രമല്ല മുൻ ജീവനക്കാരൻ ചാനലിന് എതിരെ നൽകിയ കേസും അൽജസീറയ്ക്ക് തിരിച്ചടിയായി.

കായിക രംഗത്തെ ഉത്തേജക മരുന്ന് വിവാദവുമായി ബന്ധപ്പെട്ട് അൽ ജസീറ അമേരിക്ക തയാറാക്കിയ ഡോക്കുമെന്ററിക്കെതിരേ രണ്ട് ലീഗ് ബാസ്‌കറ്റ്‌ബോൾ താരങ്ങൾ ഈ മാസം നൽകിയ മാനനഷ്ടക്കേസും ചാനലിന് തിരിച്ചടിയായി.

എന്നാൽ ഈ വിവാദങ്ങളിലെല്ലാം അകപ്പെട്ടപ്പോഴും പത്രപ്രവർത്തന മികവിന് അൽ ജസീറ അമേരിക്ക പ്രശംസ നേടിയിരുന്നു. ചാനലിന്റെ അറബിക് ഭാഷയിലുള്ള സഹോദര സ്ഥാപനം മുമ്പ് പുലർത്തിയിരുന്ന അമേരിക്കൻ വിരുദ്ധ മനോഭാവത്തെ തുടർന്ന് അമേരിക്കയിൽ വ്യാപക ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്ക് ഉണ്ടാക്കാൻ കഴിയാതെ പോയത് ചാനലിന്റെ പ്രധാന പോരായ്മയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here