ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ ബാൻഡ് യുട്യൂബിൽ കത്തിക്കയറുന്നു.

സിക്‌സ് പായ്ക്ക് എന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻജെന്റർ ബാന്റിലൂടെ ഭിന്നലിംഗക്കാർ ബാന്റിലും സാന്നിധ്യമറിയിക്കുകയാണ്. ഭിന്നലിംഗക്കാരെന്ന ഒറ്റ വിശേഷണത്തിൽ സമൂഹത്തിൽ ഇവർ അനുഭവിക്കുന്ന മാറ്റിനിർത്തൽ എന്തായാലും ഇവരുടെ പാട്ടിനോടില്ല. ഇവരുടെ ‘സബ് റബ് ദേ ബന്ധേ’ എന്ന ഗാനം മൂന്നുമില്യണിലധികം പേരാണ് ഇതിനോടകം യു ടൂബിൽ കണ്ടത്. സോനു നിഗവുമൊത്താണ് ടീം അംഗങ്ങൾ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരിമാസത്തിൽ ‘ഹം ഹെ ഹാപ്പി’ എന്ന കവർസോംഗിലൂടെയാണ് സംഘം വരവറിയിച്ചത്.
കോമൾ ജഗ്താപ്, ഫിദ ഖാൻ, ആഷ ജഗ്താപ്, രവീന ജഗ്താപ്, ചന്ദ്രിക സുവർണാകർ, ബാവിക പാട്ടീൽ എന്നിവരാണ് ബാന്റ് അംഗങ്ങൾ.
യാഷ് രാജ് ഫിലിംസ് പ്രൊഡക്ഷൻസിലെ ആഷിഷ് പാട്ടീലാണ് ബാന്റിന്റെ പിന്നിലെ തല. ഇദ്ദേഹമാണ് അവാർഡ് ലഭിച്ച സ്റ്റൈലിസ്റ്റിനേയും. കൊറിയോഗ്രാഫറേയും ഗായകൻ സോനു നിഗത്തിനേയും ബാന്റിലേക്ക് അടുപ്പിച്ചത്.
‘ഹം ഹെ ഹാപ്പി’ എന്ന ആദ്യ സംരംഭം ഫാരൽ വില്യംസിന്റെ പ്രശസ്ത ഹിറ്റ് ഗാനമായ ഹാപ്പിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ്. ജനുവരിയിൽ ആണ് ഇത് റീലീസ് ചെയ്യുതത്. സോനു നിഗം ഈ പാട്ടുമുതൽ ഈ ബാന്റിനോടൊപ്പം ഉണ്ട്. ഈ ആൽബം ആരംഭിക്കുന്നത് അനുഷ്‌ക ശർമ്മയുടെ വോയ്‌സ് ഓവറോടെയാണ്. ആൽബം റിലീസ് ആയപ്പോൾ അനുഷ്‌ക ഇത് ട്വിറ്ററിൽ ഷെയർ ചെയ്യുകയും ഉണ്ടായി. വെയർ വേർഡ്‌സ് ഫെയിൽ, മ്യൂസിക്ക് സ്പീക്ക്‌സ് എന്നാണ് അന്ന് അനുഷ്‌ക ഇതിന് നൽകിയ ക്യാപ്ഷൻ.
ബാന്റിന്റെ ഗാനങ്ങൾ കാണാം….