ഷാരൂഖിനെ ചെറുപ്പക്കാരനാക്കിയ മേക്കപ്പ് രഹസ്യം പുറത്തായി!!

 

ഇന്ത്യയിലും വിദേശത്തും മികച്ച പ്രതികരണങ്ങൾ ലഭിച്ച് ഷാരൂഖ് ഖാൻ ചിത്രം ഫാൻ മുന്നേറുകയാണ്. ഒരേ സമയം അമ്പതുകാരൻ ആര്യൻ ഖന്നയും(ഷാരൂഖിന്റെ അതേ പ്രായം) ഇരുപത്തിയഞ്ചുകാരൻ ഗൗരവുമായി കിംഗ് ഖാൻ സ്‌ക്രീനിൽ നിറയുമ്പോൾ പ്രേക്ഷകരിൽ മിക്കവർക്കും തോന്നാവുന്ന ഒരു സംശയമുണ്ട്. ഷാരൂഖിനെ 25കാരനാക്കി മാറ്റിയ ആ മേക്കപ്പ് രഹസ്യം എന്താണെന്ന്!! അതിനുള്ള മറുപടി വീഡിയോ രൂപത്തിൽ എത്തിക്കഴിഞ്ഞു. ഗൗരവിന്റെ ലുക്കിലേക്ക് ഷാരൂഖിനെ എത്തിക്കാൻ ഹോളിവുഡ് മേക്കപ്പ് മാൻ ഗ്രെഗ് കാനോം എന്ത് മാജിക്കാണ് സ്വീകരിച്ചതെന്ന് വീഡിയോ പറഞ്ഞുതരും. പ്രോസ്‌തെറ്റിക്‌സ് ഉപയോഗിച്ചായിരുന്നു ഈ രൂപമാറ്റം. ഒപ്പം വിഎഫ്എക്‌സിന്റെ സഹായവും കൂടിയായപ്പോൾ കിംഗ് ഖാൻ യങ്ങ് ഖാൻ ആയി മാറി!!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top