വായടയ്ക്കണം മിസ്റ്റർ സുധീരൻ!!!

കോഴയിലും, അഴിമതിയിലും മറ്റെല്ലാ നെറികേടുകളിലും മുങ്ങിക്കുളിച്ച ഒരു സർക്കാറിന്റെ പ്രചാരകനായി വേഷം കെട്ടിയെത്തുന്ന വി.എം. സുധീരൻ എന്ന ആദർശധീരനെ അദ്ദേഹത്തിന്റെ ഗതികേടോർത്ത് നമുക്ക് അംഗീകരിക്കാം. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ മദ്യനയത്തെക്കുറിച്ച് വീണ്ടും, വീണ്ടും പ്രസ്താവനകളിറക്കാൻ എന്തു യോഗ്യതയാണ് സുധീരനുള്ളത്. ഹൈക്കമാന്റിൽ നിന്ന് തോറ്റുമടങ്ങി എല്ലാ അയോഗ്യരുമുൾപ്പെടുന്ന സ്ഥാനാർത്ഥിപ്പട്ടിക ചുമക്കുന്ന സുധീരൻ, തെരഞ്ഞെടുപ്പ് വിഷയം തെരഞ്ഞെടുക്കുന്നതിലെങ്കിലും ആത്മാർത്ഥത പുലർത്തണം.
പേരവൂരിൽ ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തതിന്റെ പേരിൽ ഒരു ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. സുധീരന്റെ പാർട്ടി തന്നെയാണ് ഇന്നും കേരളം ഭരിക്കുന്നത്. മദ്യനയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സുധീരന് ഈ പട്ടിണി മരണം എന്തുകൊണ്ട് അടിയന്തിര വിഷയമാകുന്നില്ല.ഇത്തരം ആദർശവിഴുപ്പ് ഭാണ്ഡങ്ങളെ കേരളം ഇറക്കിവെയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top