യച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന് വി എസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
യച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന് വി എസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് വന്ന് മദ്യവർജ്ജനം നടപ്പിലാക്കുകയാണ് ആ നയമെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചിട്ടുണ്ട്.
പാർട്ടി ജനറൽ സെക്രട്ടറി അടച്ച ബാറുകൾ ഇനി തുറക്കില്ല എന്ന് അഭിപ്രായപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് വി.എസ് പറയുന്നു. ഇതിൽ ഒരു ആശക്കുഴപ്പവുമില്ല. ബിജെപിയും യുഡിഎഫും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഘട്ടം ഘട്ടമായുള്ള മദ്യവർജ്ജനമാണ് പാർട്ടിയുടെ ലക്ഷ്യം.
ബാറുകൾ പൂട്ടിയെന്നാണ് ഉമ്മൻചാണ്ടിയും സുധീരനും അവകാശപ്പെടുന്നത് എന്നാൽ ഒരു ബാറും പൂട്ടിയില്ല. അവിടെയെല്ലാം വീര്യം കൂടിയ ബിയറും വീര്യമുള്ള വൈനും വിൽക്കുന്നു. എന്നിട്ടും കേരളത്തിലെ ജനങ്ങൾ മണ്ടന്മാരാണെന്ന മട്ടിലാണ് സുധാരനും ഉമ്മൻചാണ്ടിയും മദ്യോപയോഗം കുറച്ചുവെന്ന പച്ചക്കള്ളം തട്ടിവിടുന്നത്. ഒരേസമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനൊപ്പം ഓടുകയുമാണ് ചെയ്യുന്നതെന്നും വി.എസ് കളിയാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here