വിദേശ നിക്ഷേപത്തിൽ ഇന്ത്യ ഒന്നാമത്

ലോകത്തിൽ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്.ഡി.ഐ) എത്തുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക്. 6,300 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തുന്നത്. ഇത് ഏതാണ്ട് 4.22 ലക്ഷം കോടി രൂപ വരും. ഫിനാന്‍ഷ്യൽ ടൈംസിന്റെ എഫ്.ഡി.ഐ ഇന്‍ന്റലിജന്‍സിന്റേതാണ് ഈ റിപ്പോർട്ട്. അമേരിക്ക, ചൈന എന്നിവിടങ്ങളിൽ ഇത് യഥാക്രമം 5,960 ഉം, 5,660ഉം ആണ്.
ഇന്ത്യയില്‍ ഗുജറാത്ത് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ
എഫ്.ഡി.ഐ എത്തുന്നത്. ഗുജറാത്തിൽ 1240 കോടിയും മഹാരാഷ്ട്രയിൽ 830 കോടിയുമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം.
കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, റിന്യൂവബിൾ എനര്‍ജി തുടങ്ങിയ മേഖലകളിൽ ഉയര്‍ന്ന മൂലധന നിക്ഷേപം ഉണ്ടായതിന്റെ ഫലമായാണ് ഇന്ത്യ നിക്ഷേപത്തിൽ ഒന്നാമത് എത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം വർഷത്തിൽ ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും റിപ്പോർട്ടിലുണ്ട്. 2015 ൽ 2,25 ലക്ഷം തൊഴിലസരങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here