സ്വത്ത് വെളിപ്പെടുത്തി; പാർട്ടി ഓഫീസു പോലും മണി ആശാന്റേത്!!

സ്വന്തമായി പാർട്ടി ഓഫീസുള്ള ഒരേ ഒരു സ്ഥാനാർഥിയേ കേരളത്തിലുണ്ടാവൂ,ഉടുമ്പൻചോലയിലെ ഇടത് സ്ഥാനാർഥി എം.എം.മണി!! മൂന്നാറിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അദ്ദേഹത്തിന്റെ പേരിലാണ്. എം.എം.മണി ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് ജില്ലാ കമ്മിറ്റി വാങ്ങിയ മഹീന്ദ്ര ബൊലേറോ ജീപ്പും മാരുതി ഒൾട്ടോ കാറും ഇദ്ദേഹത്തിന്റെ പേരിലാണ്.സ്വന്തം പേരിൽ ഒരു പാർട്ടി ഓഫീസ് ഉൾപ്പടെ 2.82 കോടി രൂപയുടെ സ്വത്തുക്കളാണ് തനിക്കുള്ളതെന്ന് ഇന്നലെ സമർപ്പിച്ച നാമനിർദേശപത്രികയിലാണ് മണി വ്യക്തമാക്കിയിരിക്കുന്നത്. ബൈസൺവാലി വില്ലേജിൽ 67 സെന്റ് കൃഷിഭൂമി,ബാങ്കിൽ 4449 രൂപയുടെ നിക്ഷേപം,ഭാര്യയുടെ കൈവശം 56 ഗ്രാം സ്വർണം,മലയാളം കമ്മ്യൂണിക്കേഷനിലും കേരള സംസ്ഥാനസഹകരണ ആശുപത്രിയിലും ഓഹരികൾ എന്നിവയാണ് മറ്റ് സ്വത്തുക്കൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here