രഹസ്യഫയലുകൾ പുറത്തുവിടുമെന്ന് ജപ്പാനും; നേതാജിയെ സംബന്ധിച്ച ദുരൂഹതകൾ നീങ്ങുമോ?

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി
ബന്ധപ്പെട്ട രഹസ്യഫയലുകൾ പുറത്തുവിടുമെന്ന് ജപ്പാൻ ഉറപ്പ് നല്കിയതായി കേന്ദ്രസർക്കാർ. നേതാജിയുമായി ബന്ധപ്പെട്ട അതിപ3ധാനമായ അഞ്ച് രഹസ്യഫയലുകളിൽ രണ്ടെണ്ണം പരസ്യപ്പെടുത്തുമെന്നാണ് ജപ്പാൻ അറിയിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഫയലുകൾ പരസ്യപ്പെടുത്തുമ്പോൾ സുഭാഷ്ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢത നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു അറിയിച്ചു.

നേതാജിയെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കാണാതായ രണ്ട് ഫയലുകൾ കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്നും കിരൺ റിജ്ജു പറഞ്ഞു.ചെങ്കോട്ടയിൽ നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ളതാണ് ഈ ഫയലുകൾ. നേതാജിയുടെ ചിതാഭസ്മം ജപ്പാനില റെങ്കോജി ക്ഷേത്രത്തിൽ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ചുള്ള ഫയലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top