സുന്ദരി ആരെന്ന് ഇന്നറിയാം!

മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യയെ ഇന്ന് അറിയാം. കൊച്ചി ഗോകുലം പാർക്കിൽ നടക്കുന്ന മത്സരത്തിൽ 18 സുന്ദരികളാണ് റാംപിൽ ചുവട് വയ്ക്കുന്നത്. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവരിൽ ആരാവും സുന്ദരിപ്പട്ടം സ്വന്തമാക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫാഷൻ ലോകം. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യമൂല്യങ്ങൾക്ക് ഊന്നൽ നല്കിയാണ് മത്സരത്തിന്റെ ഓരോ റൗണ്ടും ഒരുക്കിയിരിക്കുന്നത്.ഡിസൈനർ സാരി,ബഌക്ക് കോക്ടെയിൽ,റെഡ് ഗൗൺ വിഭാഗങ്ങളിലായാണ് മത്സരം.മിസ് ക്വീൻ ഓഫ് ഇന്ത്യയ്ക്ക് മണപ്പുറം ഫിനാൻസ് നല്കുന്ന ഒന്നരലക്ഷം രൂപ സമ്മാനത്തുക ലഭിക്കും. ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്കന്റ് റണ്ണറപ്പിന് 40,000 രൂപയുമാണ് സമ്മാനത്തുക.വിജയികൾക്ക് രാജ്യാന്തര സൗന്ദര്യമത്സരമായ മിസ് ഏഷ്യയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. പെഗാസസ് ആണ് ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News