Advertisement

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് രാവിലെ 11 ന്

April 27, 2016
Google News 2 minutes Read

എസ്എസ്എൽസി  പരീക്ഷാഫലം ഇന്ന് രാവിലെ 11 ന് പ്രഖ്യാപിക്കും. സൂക്ഷ്മായ മൂല്യനിർണ്ണയമായതിനാൽ ഇത്തവണ വിജയശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. 4,74,267 വിദ്യാർത്ഥികളാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്.

പരീക്ഷാബോർഡ് യോഗം ചേർന്ന് യോഗം തീരുമാനങ്ങൾ അന്തിമമായി വിലയിരുത്തി. കഴിഞ്ഞ വർഷം കണക്ക് പരീക്ഷയ്ക്ക് അഞ്ച് മാർക്ക് മോഡറേഷനായി നൽകിയിരുന്നു. എന്നാൽ ഇത്തവണ മോഡറേഷൻ നൽകില്ല. 98.57 ശതമാനമായിരുന്നു വിജയശതമാനം. പുനർ മൂല്യനിർണ്ണയം പൂർത്തിയായിതോടെ ഇത് 99.16 ശതമാനം എന്ന റെക്കോർഡ് വിജയത്തിലെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം ചീഫ് സെക്രട്ടറി പി.കെ.മെഹന്തിയാണ് ഫലം പ്രഖ്യാപിക്കുക.

ഫലം അറിയുന്നതിന് ഐ.ടി. അറ്റ് സ്‌കൂൾ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. www.results.itschool.gov.in, www.result.itschool.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം അറിയാം. റിസൾട്ട് അനാലിസിസ് മൊബൈൽ ഫോണിൽ ലഭിക്കുന്നതിന് saphatlmസ 2016 മൊബൈൽ ആപ്ലിക്കേഷൻ, റെജിസ്റ്റർ ചെയ്യുന്ന മൊബൈൽഫോൺ നമ്പറിലേക്ക് എസ്എംഎസ്, ഐ.വി.ആർ. സൊല്യൂഷൻ ഐ.ടി.സ്‌കൂൾ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസിൽ ടെലിഫോൺ മുഖേന റിസൾട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

സഫലം 2016 മൊബൈൽ ആപ്പ് വഴിയും മൊബൈൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തും മൊബൈലിലൂടയെും റിസൾട്ട് അറിയാം. ഇതിനായി സഫലം 2016 ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. വിദ്യഭ്യാസ വകുപ്പിന്റെ സൈറ്റിൽ നമ്പർ രജിസ്റ്റർ ചെയ്തവർക്ക് റിസൾട്ട് എസ്.എംസ് മുഖേന ലഭിക്കുന്നതിന് ITS<space>RegNo. എന്ന ഫോർമാറ്റിൽ 9645221221 എന്ന നമ്പറിലേക്ക് എസ്.എംഎസ് അയയ്ക്കണം.
ഐ.വി.ആർ സൊല്യൂഷനിലൂടെ ടെലിഫോൺ മുഖേന റിസൾട്ട് അറിയുന്നതിന്
04846636966 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ നമ്പർ നൽകാം.
കൂടാതെ
ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ
155300 (ലാന്റ് ലൈൻ)0471155300 (മൊബൈൽ) ഈ നമ്പറുകളിലും മറ്റ് സേവനദാതാക്കൾ
04712335523
04712115054
04712115098 എന്നീ നമ്പറുകളിലും ബന്ധപ്പെട്ടാൽ സിറ്റി സൺസ് കോൾ സെന്റർ മുഖേന റിസൾട്ട് അറിയാൻ സാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here