Advertisement

ഇന്ന് കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

April 28, 2016
Google News 0 minutes Read

ഇന്ന് കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്. ഇന്ത്യൻ കാലവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രാവിലെ 11 മുതൽ മൂന്ന് മണിവരെ തുറസ്സായ പ്രദേശങ്ങളിൽ തൊഴിലാളികളെ
പണിയെടുപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. സൂര്യഘാതം ഏൽക്കാതിരിക്കാൻ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.
തുടർച്ചയായി രണ്ട് ദിവസം 40 ഡിഗ്രിയോ അതിൽ കൂടുതലോ ചൂട് അനുഭവപ്പെടുന്നതാണ് ഉഷ്ണ തരംഗം. പാലക്കാട്ടെ താപനില കഴിഞ്ഞ ദിവസം 41.9 ഡിഗ്രിയായി കൂടിയതിന്റെ പശ്ചാത്തലത്തിലാണ് ഉഷ്ണതരംഗത്തിന് സാധ്യത പ്രവചിച്ചത്. കടുത്ത ചൂടേറ്റ് മോഹാലസ്യയവും ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയാണ് ഇത്. കേരളത്തിന് പുറമെ മധ്യപ്രദേശിന്റെ കിഴക്കൻ മേഖല, വിദർഭ, ബീഹാർ, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, കർണ്ണാടകത്തിന്റെ തെക്കൻ മേഖല എന്നിവിടെയാണ് ഉഷ്ണതരംഗത്തിൻ മുന്നറിയിപ്പ് ഉള്ളത്.
ശരീരത്തിൽ തടിപ്പും തളർച്ചയും, പേശീവലിവ്, തലവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, അബോധാവസ്ഥയിൽ ആയേക്കാവുന്ന സുര്യാഘാതം എന്നിങ്ങനെയാണ് ഉഷ്ണതരംഗം മനുഷ്യനെ ബാധിക്കുന്നത്.
നിർജ്ജലീകരണം ഉണ്ടായേക്കാവുന്ന സാധ്യതകൾ ഒഴിവാക്കുക എന്നതാണ് ഇതിനെതിരെ കൈക്കൊള്ളേണ്ട പ്രധാന പ്രതിരോധ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here