ഏകീകൃത പ്രവേശന പരീക്ഷ; കേന്ദ്രത്തിന്റെ ഹരജി തള്ളി

മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹരജി തള്ളി. രണ്ടുഘട്ടമായി പരീക്ഷ നടത്തണമെന്ന ഉത്തരവ് പിൻവലിക്കാനും സംസ്ഥാന സർക്കാരുകൾ നടത്തിയ പരീക്ഷകൾ അസാധുവാക്കരുത് എന്നുമായിരുന്നു. പരീക്ഷ ഒറ്റ ഘട്ടമായി ജൂലൈ 24 ന് നടത്തണമെന്നും കേന്ദ്രം ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സുപ്രീം കോടതി തള്ളിയത്. ഇതോടെ സുപ്രീം കോടതിയുടെ ഇന്നലത്തെ ഉത്തരവ് അതേപടി നടപ്പിലാകും. മെയ് ഒന്നിന് അഖിലേന്ത്യാ പ്രീ മെഡിക്കൽ ടെസ്റ്റിന്റെ ഒന്നാംഘട്ടവും ജൂലായ് 24 ന് രണ്ടാംഘട്ടവും നടത്തും. ഒഗസ്റ്റ് 17 ന് ഫലം പ്രഖ്യാപിക്കും. സെപ്റ്റംബർ മുപ്പതിന് മുമ്പ് പ്രവേശന നടപടികൾ പൂർത്തിയാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement