നിങ്ങളുടെ വാർഡ്രോബിൽ വേണ്ട 10 തരം ഷൂകൾ

പലപ്പോഴും നമ്മൾ കടകളിൽ ചെന്ന് നമുക്ക് വേണ്ട ഷൂകളെ കുറിച്ച് വർണ്ണിക്കും. ഷൂവിനോടുള്ള സ്‌നേഹം കൊണ്ടല്ല അത്, മറിച്ച് നമുക്ക് ഷൂവിന്റെ പേരറിയാത്തത് കൊണ്ടാണ്. ‘ ചേട്ടാ കൂർത്ത ഹീൽ ഉള്ള ഷൂ’, എന്നൊക്കെ തട്ടി വിടുമ്പോൾ അതിന്റെ പേര് സ്റ്റില്ലേറ്റോ എന്നാണെന്ന് നമ്മളിൽ എത്ര പേർക്ക് അറിയാം ?? ഈ ലേഖനത്തിലൂടെ നമുക്ക് പരിചയപ്പെടാം വിവിധ തരത്തിലുള്ള ഷൂകളും അവ ധരിക്കേണ്ട സന്ദർഭങ്ങളും.
കിറ്റൺ ഹീൽസ്
ഏതൊരു പെൺകുട്ടിയുടെ വാർഡ്രോബിലും നിർബന്ധമായും വേണ്ട ഒന്നാണ് കിറ്റൺ ഹീലുകൾ. 2 ഇഞ്ചിൽ കൂടുതൽ മാത്രം ഉയരം നൽകുന്ന ഈ ഷൂകൾ ജോലി സ്ഥലങ്ങളിലും, ഇന്റർവ്യൂകളിലും ഫോർമൽ ലുക്ക് നൽകാൻ നിങ്ങളെ സഹായിക്കുന്നു. അതികം ഉയരം ഇല്ലാത്തത് കൊണ്ട് തന്നെ ധരിക്കുമ്പോൾ ഉള്ള സൗകര്യത്തേക്കാളുപരി സ്റ്റൈലും ആഢ്യത്തവും ഇവ നൽകുന്നു.
ടോൾ ബൂട്ട്‌സ്
മഞ്ഞ് കാലത്ത് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ടോൾ ബൂട്ടുകൾ. കേരളത്തിൽ ആവശ്യമില്ലെങ്കിൽ കൂടി ഉത്തരേന്ത്യയിലെയും മറ്റും കൊടും തണുപ്പിനെ
തരണം ചെയ്യാൻ പാദങ്ങൾക്ക് ഇവ കൂടിയേ തീരു. ഇതിൽ തന്നെ ഹീൽ ഉള്ളവയും ഇല്ലാത്തവയും ഉണ്ട്.
ബാലെ ഫ്‌ളാറ്റ്‌സ്
വീക്കൻഡ് ഷോപ്പിങ്ങ് ആയാലും യാത്ര ആയാലും ബാലെ ഫഌറ്റുകളുടെ
അത്ര സൗകര്യപ്രദമായ ഷൂകൾ വേറെയില്ല. പക്ഷേ ബാലെ ഫഌറ്റുകൾ
തിരഞ്ഞെടുക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം, ബെയ്‌സിക്ക് കളറുകൾ മാത്രം തിരഞ്ഞെടുക്കാതെ ലെപ്പേർഡ് പ്രിന്റ്, മെറ്റാലിക് ഷേഡ്‌സ്, പോപ്പി
നിറങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.
സ്‌നീക്കേഴ്‌സ്
വർക്ക് ഔട്ട് അല്ലെങ്കിൽ ചുമ്മാ ചുറ്റിതിരയൽ ആയിക്കോട്ടെ, ടീ ഷർട്ടും ജീൻസും ഒപ്പം സ്റ്റൈലൻ സ്‌നീക്കേഴ്‌സും ധരിച്ച് ഒന്ന് പുറത്തിറങ്ങി നോക്കൂ. കണ്ണുകൾ എല്ലാം നിങ്ങളിലായിരിക്കും. സ്റ്റൈലിനു വേണ്ടി മാത്രമല്ല നീണ്ട നേരം നിന്ന് ജോലി ചെയ്യുന്നവരുടെ പാദങ്ങൾക്ക് വളരെയധികം സുഖം നൽകും ഈ ഷൂകൾ. സ്‌നീക്കേഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ നൈക്ക്, കോൺവേഴ്‌സ് പോലുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കുക.
ന്യൂഡ് പംസ്
സ്‌കിന്നി ജീൻസ്, അല്ലെങ്കിൽ പാർട്ടി വെയർ പോലുള്ളവയുടെ കൂടെ എന്ത് ധരിക്കണം എന്ന കൺഫ്യൂഷൻ വരുമ്പോൾ കണ്ണുമടച്ച് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ന്യൂഡ് പമ്പുകൾ.
വെജ്ജ്
സാധാരണ സ്റ്റില്ലെറ്റോകളെ അപേക്ഷിച്ച് എളുപ്പം ധരിക്കാവുന്ന ഒന്നാണ്
വെജ്ജുകൾ. സ്റ്റൈൽ, കംഫർട്ട് എന്നിവയുടെ സമവാക്യമാണ് വെജ്ജ്. വേണ്ട പൊക്കം നൽകുന്നതിനൊപ്പം പാദങ്ങളിൽ അതികം സമ്മർദ്ദം നൽകുകയുമില്ല എന്നതാണ് വെജ്ജുകളുടെ പ്രത്യേകത.
ഓക്‌സ്‌ഫോർഡ്
നിഘണ്ടുവിനും യൂണിവേഴ്‌സിറ്റിക്കും മാത്രമല്ല ഷൂകൾക്കും ഈ പേര് ഉണ്ട്.
വിന്റേജ് വസ്ത്രങ്ങളുടെ ഒപ്പം നന്നായ് യോജിക്കുന്ന ഒന്നാണ് ഇത്തരം ഷൂകൾ. ക്ലാസ്സ് ലുക്കിനൊപ്പം പവർഫുൾ ലുക്കും നൽകും ഈ തകർപ്പൻ ഷൂകൾ.
സ്റ്റില്ലേറ്റോസ്
ഹൈ ഹീൽ ഷൂകളെ കുറിച്ച് അറിയാത്തവർ ചുരുക്കം. ഇവയുടെ പേരാണ് സ്റ്റില്ലേറ്റോസ്. പാർട്ടികളിലെ താരമാണ് സ്റ്റില്ലേറ്റോസ്.
ആങ്കിൾ ബൂട്ട്‌സ്
സ്‌കിന്നി ജീൻസിനും ലെഗ്ഗിങ്ങ്‌സിനും ഒരു പോലെ ചേർന്നതാണ് ആങ്കിൾ ബൂട്ടുകൾ. ബൂട്ടിന്റെ കരുത്തിനൊപ്പം ഷൂസിന്റെ മനോഹാരിതയും ചേർന്ന് വരുന്ന മോഡലാണ് ആങ്കിൾ ബൂട്ടുകൾ.
എസ്പഡ്രിൽ
ചിക്ക് ലുക്ക് നൽകാൻ ഇതിലും നല്ല ഷൂ വേറെ ഇല്ല. അനായാസം ഊരാനും ഇടാനും സാധിക്കും എന്നത് മാത്രമല്ല ഇവയെ പെൺകുട്ടികൾക്ക് പ്രിയങ്കരമാക്കുന്നത്, എസ്പഡ്രിൽ അണിഞ്ഞു നടക്കാനും വളരെ സുഖമാണ്. യാത്രകളിൽ അണിയാൻ പറ്റിയ ഒന്നാണ് ഇവ…………….
ഇനി കടകളിൽ പോയ് ഷൂകളെ വർണ്ണിക്കാതെ പേരെടുത്ത് ചോദിക്കുമല്ലോ ??
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here