വേതന വർധന നൽകിയ 5 രൂപ പ്രധാനമന്ത്രിക്ക് അയച്ച് തൊഴിലാളികളുടെ പ്രതിഷേധം.
തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്നവരുടെ പ്രതിഷേധം മോഡിക്ക് 5 രൂപ കത്ത് വഴി അയച്ച്. വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോഴും യാതൊരു സഹായവും നൽകാത്ത ഭരണകൂടത്തിനെതിരെ പ്രതിഷേധമെന്ന് നിലയ്ക്കാണ് ജാർഖണ്ഡിലെ തൊഴിലാളികൾ വ്യത്യസ്തമായി കത്തെഴുതിയിരിക്കുന്നത്.
പ്രതിദിന ശമ്പളത്തിൽ 5 രൂപയാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 162 രൂപയായിരുന്നു ശമ്പളം. സംസ്ഥാനത്തെ മറ്റ് തൊഴിൽ ചെയ്യുന്നവരുടെ മിനിമം വേതനം 212 രൂപയാണ്. വരൾച്ചകൊണ്ട് പാടുപെടുന്ന തങ്ങളെ അപമാനിക്കുകയാണെന്നാണ് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നത്.
അഞ്ച് രൂപയുടെ വർധന അംഗീകരിക്കാനാകില്ല. തുച്ഛമാണ് ഈ വർധനവ്. അതിനാൽ 5 രൂപ പ്രധാനമന്ത്രിയ്ക്ക് അയച്ചുകൊടുക്കാനാണ് തീരുമാനം. ആ പണം അദ്ദേഹത്തിന് ഉപകരിക്കും എന്ന് തൊഴിലാളി പ്രതിനിധിയായ കമേലഷ് ഒറയിൽ പറഞ്ഞു.
പ്രശ്‌നത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തൊഴിലാളി നേതാക്കളുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here