യുദ്ധരംഗത്ത് പുതിയ പരീക്ഷണവുമായി അമേരിക്ക

ലോകത്തെ ഏറ്റവും വലിയ ആളില്ലാ കപ്പൽ പരീക്ഷണ ഓട്ടത്തിനൊരുങ്ങുന്നു. അമേരിക്കൻ നിർമ്മിത കപ്പലായ സീ ഹണ്ടർന് 132 അടി നീളമാണുള്ളത്. സമുദ്രങ്ങൾ താണ്ടാനുള്ള കരുത്തും ശേഷിയും കപ്പലിന് ഉണ്ടോ എന്നറിയാനുള്ള പഠനത്തിലാണ് അമേരിക്കൻ നാവിക വിദഗ്ധർ.
സീ ഹണ്ടർ സൈനിക ആവശ്യത്തിനും വ്യാപാരബന്ധങ്ങൾക്കും ഉപയോഗിക്കാമെന്നാണ് അമേരിക്കൻ നാവികരുടെ അവകാശവാദം.ആയിരക്കണക്കിന് കിലോമീറ്ററുകൾ കപ്പൽ സഞ്ചരിക്കുമ്പോഴും ഒരാൾ പോലും അതിനുള്ളിൽ ഉണ്ടാവില്ല എന്നത് കപ്പൽ ചരിത്രത്തിൽ ആദ്യമായാണ് സംഭവിക്കുന്നത്. പരീക്ഷമ ഓട്ടം പൂർത്തിയാക്കുന്നതോടെ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ലോകത്തെ ആദ്യ ആളില്ലാ കപ്പലാവും ഇത്. കാലിഫോർണിയയിൽ രണ്ട് വർഷത്തോളം പരീക്ഷണങ്ങൾ നടക്കും. യാത്രയ്ക്കിടയിലുണ്ടാവുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കാം എന്നതാണ് പ്രധാനമായും നീരിക്ഷിക്കുക. സൈനിക നീക്കങ്ങൾക്ക് ആളില്ലാ കപ്പലുകൾ അവശ്യഘടകമായി മാറുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here