ബിജു രമേശ് പെരുമാറ്റചട്ടം ലംഘിച്ചു. അയോഗ്യനായേക്കും

 

തിരുവന്തപുരത്തെ എഐഎഡിഎം കെ സ്ഥാനാർത്ഥി ബിജുരമേശ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ജില്ലാകളക്ടർ ബിജു പ്രഭാകർ. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ടും കള്ക്ടർ നൽകിക്കഴിഞ്ഞു.
യുഡി എഫ് സ്ഥാനാർത്ഥി ശിവകുമാറിനെതിരെ അപകീർത്തി പരമായി വാർത്താസമ്മേളനം നടത്തിയതാണ് പെരുമാറ്റചട്ട ലംഘനത്തിന് കാരണമായത്.
ശിവകുമാറിന്റെ മകളെ മരുന്നു ലോബികൾ തട്ടിക്കോണ്ടുപോയെന്നും ശിവകുമാർ മരുന്നുകമ്പനികളിൽ നിന്ന് കോടികൾ വാങ്ങിയെന്നുമാണ് ബിജു രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top