മോഡി മറ്റ് സംസ്ഥാനങ്ങളിലെ ദളിത് പീഡനങ്ങളെക്കുറിച്ച് മിണ്ടാത്തതെന്ത്- ആന്റണി.

കേരളത്തിലെ ദളിത് പീഡനത്തെക്കുറിച്ച് വാചാലനാകുന്ന മോഡി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി.

വെങ്ങോലയിൽ യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ആന്റണി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇത്തവണയും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top