ഇനിയെങ്കിലും നടപടിയുണ്ടാകുമോ ?

മഴക്കാലമായാൽ അപകടങ്ങൾക്ക് പഞ്ഞമില്ല. മഴ തുടങ്ങിയപ്പോൾ തന്നെ അപകട വാർത്തകൾ വന്നു തുടങ്ങി. അപകടം നടക്കുമ്പോൾ മാത്രം ജാഗരൂഗരാകുന്ന നമ്മൾ മുന്നറിയിപ്പുകളെ പോലും അവഗണിക്കുന്നതാണ് പതിവ്. ഇന്ന് തലസ്ഥാനത്ത് പേരൂർക്കടയിൽ കെഎസ് ആർടിസി ബസ്സിന് മുകളിലേക്ക് മരം വീണു.
ഇതാദ്യമല്ല വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീഴുന്നതും അപകടമുണ്ടാകുന്നതും. കഴിഞ്ഞ വർഷം കോതമംഗലത്ത് സ്‌കൂൾ ബസ്സിന് മുകളിലേക്ക് മരം വീണ് പൊലിഞ്ഞത് അഞ്ച് കുഞ്ഞു ജീവനുകളാണ്. സ്‌കൂൾ തുറക്കാറായി സ്‌കൂൾ ബസ്സുകൾ ഇനിയും ഓടി തുടങ്ങും. എത്ര പേരുടെ ജീവനെടുത്താലാണ് അധികാരികൾ പതിയിരിക്കുന്ന ഈ അപകടത്തിനു നോരെ കണ്ണു തുറക്കുക.
കഴിഞ്ഞ ദിവസം ട്വന്റിഫോർ ന്യൂസ് മഴക്കാലത്ത് പതിയിരിക്കുന്ന ഇത്തരം അപകടങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് വാർത്ത നൽകിയിരുന്നു. ഇനിയും വൈകിയിട്ടില്ല. മറ്റൊരു കോതമംഗലം വാർത്ത കേൾക്കും മുമ്പ് വേണ്ട നടപടികൾക്ക് സമയമുണ്ട്.
മറക്കരുത് ആ മാലാഖ കുഞ്ഞുങ്ങളെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here