ഉത്തരാഖണ്ഡ് ;കോൺഗ്രസ് വിശ്വാസവോട്ട് നേടി; ബിജെപിയുടെ തന്ത്രങ്ങൾക്ക് തിരിച്ചടി; രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം

 

ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വിശ്വാസവോട്ട് നേടിയതായി സുപ്രീംകോടതിയുടെ ഒദ്യോഗിക പ്രഖ്യാപനം. ഈ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കുകയെന്ന ബിജെപി ലക്ഷ്യം പാളി.

സഭയിൽ 33 അംഗങ്ങളുടെ പിന്തുണയാണ് ഹരീഷ് റാവത്തിന് ലഭിച്ചത്. ബിജെപി 28 വോട്ടുകൾ നേടി. വോട്ടെടുപ്പ് നടപടിക്രമങ്ങൾ സുപ്രീംകോടതി അംഗീകരിച്ചതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായത്. വോട്ടെടുപ്പിന് നിമിഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് എം.എൽ.എ രേഖ ആര്യ കൂറുമാറിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.ബിജെപിയിൽ നിന്ന് പുറത്തായ ഭീംലാൽ ആര്യയും രണ്ട് ബിഎസ്പി എംഎൽഎമാരും സ്വതന്ത്ര എംഎൽഎമാരും പിന്തുണച്ചതോടെയാണ് ഹരീഷ് റാവത്തിന് ഭൂരിപക്ഷം ഉറപ്പിക്കാനായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top